Monday February 27, 2017
Latest Updates

വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തലാക്കിയേക്കും

വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തലാക്കിയേക്കും

ഡബ്ലിന്‍: ഫിനഗേലിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതോടെ പുതിയ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തലാക്കിയേക്കും. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാനായി സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് വ്യവസ്ഥയില്‍ ഫിനഗേലുമായി ഫിയനാഫാള്‍ ധാരണയിലെത്തിയിരുന്നു. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്ഡറ് അറിയിച്ചു.

നിലവില്‍ 820,000 മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നും, 185,000 എണ്ണം കൂടി സ്ഥാപിക്കാനുണ്ടെന്നുമാണ് മന്ത്രി സിമോണ്‍ കൊവേനിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പേരില്‍ ഇതുവരെ 500 മില്ല്യണ്‍ യൂറോയാണ് പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുള്ളത്.

Scroll To Top