Saturday December 10, 2016
Latest Updates

വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കേണ്ട തിയതി ഒക്ടോബര്‍ 22 വരെ നീട്ടി

വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കേണ്ട തിയതി ഒക്ടോബര്‍ 22 വരെ നീട്ടി

 ഡബ്ലിന്‍:ഐറിഷ് വാട്ടര്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ളവരുടെ അപേക്ഷ പരിഗണിച്ച് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 22 ലേയ്ക്ക് നീട്ടി വെച്ചു.അപേക്ഷ സമര്‍പ്പിക്കെണ്ടിയിരുന്ന അവസാന ദിവസമായിരുന്ന ഇന്ന് പതിനായിരക്കണക്കിനു പേരാണ് ഗ്രാന്റ് രജിസ്‌ട്രേഷന്‍ ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞത്.

വൈകുന്നേരമായതോടെ ഐറിഷ് വാട്ടറിന്റെയും,സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെയും ഹെല്‍പ് ലൈനുകള്‍ അന്വേഷകരുടെ തിരക്കാല്‍ ജാമായി.അപ്പോഴും ആയിരക്കണക്കിന് പേര്‍ ഗ്രാന്റിനായി അപേക്ഷിക്കാന്‍ തയാറായി രംഗത്തുണ്ടായിരുന്നതിനാല്‍ മന്ത്രിമാരായ അലന്‍ കെല്ലിയും ജോണ്‍ ബര്‍ട്ടനും വിവീധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഗ്രാന്റ് രജിസ്‌ട്രേഷന്‍ തിയതി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു
അവസാന നിമിഷങ്ങളില്‍ ആയിരങ്ങളാണ് ഗ്രാന്റ് വാങ്ങാനായി പണം അടയ്ക്കനെത്തിയത്..വെള്ളക്കരത്തില്‍ ഇളവ് ലഭിക്കുന്നതിനായിയുള്ള 75 6,000 അപേക്ഷകള്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ബുധനാഴ്ച രാത്രിയോടെ ലഭിച്ചിരുന്നു. കഴിഞ്ഞു.ആകെ 1.3 മില്യന്‍ പേര്‍ക്കാണ് ഗ്രാന്റ് ലഭിക്കാന്‍ അര്‍ഹതയുള്ളത്.
കഴിഞ്ഞ ഒരാഴ്ച്ചയായി ഫോണിലൂടെ ഐറിഷ് വാട്ടര്‍ പ്രതിനിധികള്‍ ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെട്ട് ഗ്രാന്റ് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബില്‍ അടയ്ക്കാനുള്ള മാര്‍ഗങ്ങളും ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.നൂറു യൂറോ ഗ്രാന്റായി പ്രഖ്യാപിച്ചത് ലഭിക്കാനുള്ള അന്തിമ ദിവസം കൂടി പരിഗണിച്ച് അത് ലഭിക്കാനുള്ള ആവേശത്തില്‍ മടിച്ച് നിന്നവരും കഴിഞ്ഞ ദിവസങ്ങളില്‍ ബില്‍ അടച്ചു.സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് നല്കുന്ന ആനുകൂല്യമാണ് ഗ്രാന്റ് എങ്കിലും ഐറിഷ് വാട്ടറില്‍ പണം അടച്ച ശേഷമാണ് മിക്കവരും ഗ്രാന്റിന് അപേക്ഷിച്ചത്.

. ഇതു വരെ 395,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ലഭിച്ചിട്ടുണ്ട്, ഈ മാസം അവസാനത്തോട് കൂടി എല്ലാ അപേക്ഷകര്‍ക്കും ഗ്രാന്‍ഡ് അനുവദിക്കാന്‍ കഴിയും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഉപഭോഗ മാനദ്ണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് 100 യൂറോ ആണ് ഗ്രാന്‍ഡ് ആയി ലഭിക്കുക. 

ബഹുഭൂരിപക്ഷം പേരും ബില്‍ അടയ്ക്കുകയും ഗ്രാന്റ് കൈപ്പറ്റുകയും ചെയ്തു എന്നാവുന്നതോടെ എന്‍ട കെന്നി സര്‍ക്കാരിനെതിരെയുള്ള വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരങ്ങളും പൊളിയുന്ന ലക്ഷണമാണ്. ഇപ്പോള്‍ നല്‍കുന്നത് ഗ്രാന്‍ഡ് അല്ല കൈക്കൂലി ആണെന്നാണ് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.

Scroll To Top