Sunday December 04, 2016
Latest Updates

ബില്ലടയ്ക്കാത്തവര്‍ക്കും 100 യൂറോ വാട്ടര്‍ ഗ്രാന്റ് ! ഭരണ കക്ഷിയില്‍ തര്‍ക്കം മുറുകുന്നു,മുന്‍ തീരുമാനം നടപ്പാക്കണമെന്ന് ടി ഡി മാര്‍

ബില്ലടയ്ക്കാത്തവര്‍ക്കും 100 യൂറോ വാട്ടര്‍ ഗ്രാന്റ് ! ഭരണ കക്ഷിയില്‍ തര്‍ക്കം മുറുകുന്നു,മുന്‍ തീരുമാനം നടപ്പാക്കണമെന്ന് ടി ഡി മാര്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ മുമ്പ് പ്രഖ്യാപിച്ചിരുന്ന 100 യൂറോ ഗ്രാന്റ് അടക്കമുള്ള സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടതില്ലെന്ന മന്ത്രി തലത്തിലുള്ള തീരുമാനത്തിനെതിരെ ഭരണമുന്നണിയില്‍ പടയൊരുക്കം.ആദ്യത്തെ രണ്ടു വാട്ടര്‍ ബില്ലുകള്‍ അടച്ചവര്‍ക്ക് മാത്രമായി ഗ്രാന്റ് തുക അനുവദിച്ചാല്‍ മതിയെന്നാണ് അനൌദ്യോഗികമായി ഫിനഗേല്‍ നേതൃത്വം ധാരണയില്‍ എത്തിയത്.എന്നാല്‍ ഈ തീരുമാനം സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കാട്ടി ഭരണകക്ഷി ടി ഡി മാര്‍ തന്നെ രംഗത്തെത്തിയതോടെ ഉന്നത തല നേതൃത്വം ആശയക്കുഴപ്പത്തിലായി.

നിലവിലുള്ള തീരുമാനം അനുസരിച്ച് എല്ലാ ഉപഭോക്താക്കളും ഗ്രാന്റിന് അര്‍ഹരാണ്.ജൂണ്‍ 30 ന് മുമ്പ് ഐറിഷ് വാട്ടറില്‍ രജിസ്ടര്‍ ചെയ്‌തെങ്കിലും 50 ശതമാനത്തില്‍ താഴെ പേരാണ് ഇതേ വരെ വാട്ടര്‍ ബില്‍ അടച്ചിരിക്കുന്നത്.മുന്‍ ധാരണ പ്രകാരം എല്ലാ ഉപഭോക്താക്കളുടെയും അക്കൌണ്ടില്‍ വാട്ടര്‍ ഗ്രാന്റായുള്ള 100 യൂറോ സെപ്റ്റംബര്‍ മാസത്തില്‍ എത്തേണ്ടതാണ്.ഫലത്തില്‍ ഇത് ബില്‍ അടയ്ക്കത്തവര്‍ക്കും ലഭിക്കും.ഇതാണ് സര്‍ക്കാരിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്.

2019 വരെ 260 യൂറോ വാട്ടര്‍ ബില്ലിന് പരിധി നിശ്ചയിച്ച നടപടി 10 വര്‍ഷത്തേയ്ക്കാക്കി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്.

രണ്ടംഗങ്ങളില്‍ കൂടുതലുള്ള വീടുകള്‍ക്ക് വെള്ളം നല്‍കാന്‍ 600 യൂറോയോളം ചെലവ് വരുമെന്നിരിക്കെ 260 യൂറോയ്ക്ക് നല്കുമെന്ന് തീരുമാനിച്ചതിനു പുറമേ 100 യൂറോ ഗ്രാന്റും നല്കുമെന്ന് ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യാഥാര്‍ധ്യബോധമുള്ളതല്ലെന്നാണ് യൂറോ സ്റ്റാറ്റ് നിലപാട്. ഇതേ തുടര്‍ന്നാണ് ഗ്രാന്റ് സംബന്ധിച്ച മുന്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് മാറാന്‍ ഐറിഷ് വാട്ടര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥന നടത്തിയത്.

Scroll To Top