Saturday December 03, 2016
Latest Updates

വെള്ളക്കരം ഈടാക്കുന്നത് തല്‍ക്കാലം സര്‍ക്കാര്‍ നിര്‍ത്തി വെച്ചു:ആദ്യ ബില്‍ ഏപ്രിലില്‍ 

വെള്ളക്കരം ഈടാക്കുന്നത് തല്‍ക്കാലം സര്‍ക്കാര്‍ നിര്‍ത്തി വെച്ചു:ആദ്യ ബില്‍ ഏപ്രിലില്‍ 

ഡബ്ലിന്‍: ഡിസംബര്‍ മാസം വരെ വെള്ളത്തിന് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.ക്രിസ്തുമസ് കഴിയുന്നത് വരെ ഉപയോഗിക്കുന്ന വെള്ളത്തിന് പണം ഈടാക്കേണ്ടന്നാണ് തീരുമാനം. പ്രധാനമന്ത്രി എന്‍ഡ കെന്നിയെ വഴിയില്‍ തടഞ്ഞത് ഉള്‍പ്പെടെയുള്ള ജനസമരങ്ങളാണ് തീരുമാനം മാറ്റിയതിനു പിന്നില്‍. ക്രിസ്തുമസ് കഴിയുന്നത് വരെ വെള്ളത്തിന് ചാര്‍ജ് ഈടാക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ജനുവരിയില്‍ ആദ്യ ബില്‍ വരില്ല

ജനുവരി മുതലുള്ള ഉപയോഗത്തിനെ നിരക്ക് ഈടാക്കൂ അതുകൊണ്ട് തന്നെ ആദ്യ ബില്‍ ഏപ്രിലില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭിക്കൂ. ഞായറാഴ്ച സ്ലൈഗോയില്‍ വച്ചും പ്രധാനമന്ത്രിയെ തടഞ്ഞിരുന്നു. സ്ലൈഗോ പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഫിനാഗേല്‍ പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന എന്‍ഡ കെന്നിയെ നാനൂറോളം വരുന്ന പ്രതിഷേധക്കാര്‍ വഴി തടയുകയായിരുന്നു. 

നേരത്തെ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെയും പ്രതിഷേധക്കാര്‍ വഴി തടഞ്ഞിരുന്നു. ഇത്തരം പ്രതിഷേധങ്ങളാണ് സര്‍ക്കാരിന്റെ ചുവടുമാറ്റത്തിനു പിന്നില്‍. നേരത്തെ ഒക്ടോബര്‍ ഒന്ന് മുതല്‍ ഉപയോഗിക്കുന്ന വെള്ളത്തിന് നിരക്ക് ഈടാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ പോലും സമര രംഗത്തിറങ്ങിയതോടെ സര്‍ക്കാരിന് നിലപാട് മാറ്റി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.ഒരു പക്ഷെ വാട്ടര്‍ ചാര്‍ജ് നടപ്പാക്കേണ്ട എന്നൊരു തീരുമാനം വന്നാല്‍ പോലും അതിശയിക്കേണ്ട എന്നാണു ഒരു പ്രമുഖ ലേബര്‍ പാര്‍ട്ടി നേതാവ് പ്രതീകരിച്ചത്.

ഒക്ടോബര്‍ 1 മുതല്‍ ഉപയോഗിക്കുന്ന വെള്ളത്തിന് നിരക്ക് ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതോടെ ജനുവരിയില്‍ ആദ്യ ബില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ ആദ്യ ബില്‍ ഏപ്രിലില്‍ മാത്രമേ വരൂ. പുതിയ തീരുമാനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന. വര്‍ധിക്കുന്ന ജനരോക്ഷം തണുപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. 

അതേസമയം ജലനിരക്ക് എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ രംഗത്ത് വന്നു. ജലനിരക്ക് എതിര്‍ക്കുന്നവര്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ശൈലി അയര്‍ലണ്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജലനിരക്കിന്റെ ആവശ്യകത ഇത്തരക്കാരെ ബോധിപ്പിക്കാനാകില്ലെന്നും വരദ്കര്‍ പറഞ്ഞു. 

Scroll To Top