Monday December 05, 2016
Latest Updates

ഐറിഷ് പ്രധാനമന്ത്രിയുടെ മരിച്ചുപോയ അമ്മയും പ്രതിഷേധത്തില്‍ !

ഐറിഷ് പ്രധാനമന്ത്രിയുടെ മരിച്ചുപോയ അമ്മയും പ്രതിഷേധത്തില്‍ !

ലെറ്റര്‍കെന്നി:പ്രധാനമന്ത്രി എന്ട കെന്നിയ്ക്ക് നേരേ ജലക്കര വിരുദ്ധ മുന്നണിയുടെ പ്രതിഷേധം അതിരു കടക്കുന്നതായി ആക്ഷേപം.ഇന്നലെ ഡോണഗലില്‍ പ്രധാനമന്ത്രി പങ്കെടുത്ത ഒരു യോഗത്തിലേയ്ക്ക് ഇരച്ചു കയറിയ ഒരു സംഘം പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിയ ഒരു ബാനര്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്ന രീതിയില്‍ ഉള്ളതായിരുന്നു.

‘പ്രിയപ്പെട്ട എന്ടാ,ഇത് നിനക്കുള്ള ഒരു സന്ദേശമാണ് .ഇതാരാണെന്ന് നിനക്ക് ഊഹിക്കാമോ?ഐറിഷ് ജനതയോട് നീ കാട്ടുന്ന വഞ്ചനയും ,നുണയും തടയാനാവാതെ വ്യഗ്രതയായി,അസ്വസ്ഥയായി ,ഞാന്‍ കണ്ണീരോടെ ഈ കുഴിമാടത്തില്‍ കഴിയുകയാണ്.ഇത് നീ എത്രയും വേഗം അവസ്സാനിപ്പിച്ചെങ്കിലേ എനിക്കിവിടെ നിത്യശാന്തി ലഭിക്കുകയുള്ളൂ’എന്നര്‍ഥം വരുന്ന ബാനറും പിടിച്ചാണ് 50 പേരോളം വരുന്ന പ്രകടനക്കാര്‍ കടന്നു വന്നത്.അവരെ നേരിടാന്‍ 70 പേരടങ്ങുന്ന ഗാര്‍ഡ സംഘം ഉണ്ടായിരുന്നെങ്കിലും പ്രകടനക്കാര്‍ ലക്ഷ്യം കണ്ടു.

പ്രകടനക്കാരുടെ ബാനര്‍ കണ്ട് പ്രധാനമന്ത്രി അത് ചിരിച്ചു തള്ളിയെങ്കിലും പ്രതിപക്ഷനേതാക്കള്‍ അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു 

Scroll To Top