Monday December 05, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്ജ് പ്രതിഷേധം: ഡബ്ലിനില്‍ ആയിരങ്ങള്‍ അണിനിരന്നു

വാട്ടര്‍ ചാര്‍ജ്ജ് പ്രതിഷേധം: ഡബ്ലിനില്‍ ആയിരങ്ങള്‍ അണിനിരന്നു

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ്ജിനെതിരായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയില്‍ ശനിയാഴ്ച ഡബ്ലിനില്‍ ആയിരക്കണക്കിന് പേര്‍ അണിനിരന്നു. 80,000 ഓളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് റൈറ്റ് ടു വാട്ടര്‍ സംഘടന പറഞ്ഞു. നിലവില്‍ വാട്ടര്‍ ചാര്‍ജ്ജ് 9 മാസത്തേയ്ക്ക് നിര്‍ത്തലാക്കിയിരിക്കുകയാണ്. 9 മാസത്തിനു ശേഷം വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വാട്ടര്‍ ചാര്‍ജ്ജ് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ചാര്‍ജ്ജ് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഹ്യൂസ്റ്റണ്‍ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച മാര്‍ച്ച് സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ പ്രസംഗം കേള്‍ക്കാനായി ഒത്തുകൂടി. ഇതിനിടെ ആപ്പിള്‍ ടാക്സ് വിവാദത്തില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആപ്പിള്‍ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ട്ഴ്സിനു മുന്നിലും പ്രതിഷേധക്കാര്‍ അണിനിരന്നു.

Scroll To Top