Saturday December 03, 2016
Latest Updates

ഐറിഷ് സര്‍ക്കാരിന് മുമ്പില്‍ സമരക്കാര്‍ മുട്ട് മടക്കിയോ?വെള്ളക്കരം അടയ്ക്കുന്നവര്‍ 61 ശതമാനമായെന്ന് ഐറിഷ് വാട്ടര്‍ 

ഐറിഷ് സര്‍ക്കാരിന് മുമ്പില്‍ സമരക്കാര്‍ മുട്ട് മടക്കിയോ?വെള്ളക്കരം അടയ്ക്കുന്നവര്‍ 61 ശതമാനമായെന്ന് ഐറിഷ് വാട്ടര്‍ 

ഡബ്ലിന്‍:എന്തെല്ലാം കോലാഹലസമരങ്ങള്‍ നടത്തിയിട്ടും എഴുതി വെച്ച നിയമത്തിലും പ്രഖ്യാപിച്ച നിരക്കുകളിലും ഉറച്ചു നിന്ന കെന്നി സര്‍ക്കാരിന് മുന്നില്‍ അയര്‍ലണ്ടിലെ വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരക്കാര്‍ മുട്ടുമടക്കിയോ ?അങ്ങനെ തന്നെ വേണം കരുതാന്‍.ചുരുങ്ങിയ പക്ഷം ജനങ്ങള്‍ എങ്കിലും അങ്ങനെ കരുതുന്നു എന്നതിന് തെളിവാണ് ഓരോ ദിവസവും ബില്ലടയ്ക്കാന്‍ പുതിയതായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം സൂചിപ്പിക്കുന്നത്.61 ശതമാനം പേരും ഇതിനകം ബില്ലടയ്ക്കാന്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് ഐറിഷ് വാട്ടര്‍ അധികൃതര്‍ വെളിപ്പെടുത്തുന്നത്.

ഇലക്ഷന്‍ വരെയെങ്കിലും ചൂട് പിടിപ്പിക്കുന്ന ഒരു വിഷയമായി വെള്ളപ്രശ്‌നം നിലനിര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കില്ലെന്നാണ് കരുതേണ്ടത്.

എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് ഊതിപെരുപ്പിച്ചതാണെന്നും പൊള്ളയാണ് അവകാശവാദങ്ങളെന്നും പോള്‍ മര്‍ഫി റ്റി ഡി പറയുന്നു.ജനങ്ങളുടെ ആവേശം കെടുത്താനുള്ള സൂത്രമാണിത്.വിവരമുള്ളവര്‍ അത്തരം സൂത്രങ്ങളില്‍ വീഴരുത്.മര്‍ഫി ഓര്‍മ്മിപ്പിച്ചു.

ജനങ്ങള്‍ സമരം തുടങ്ങും.ജനകീയ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിനെ പുറത്താക്കി നയം തിരുത്തും.അദ്ദേഹം പറഞ്ഞു.വാട്ടര്‍ ചാര്‍ജിനെതിരെ ജനുവരി 23 നു റൈറ്റ് 2 വാട്ടറിന്റെ നേതൃത്വത്തില്‍ വീണ്ടും സമരം നടത്തുന്നുണ്ടെന്നും മര്‍ഫിവെളിപ്പെടുത്തി.

Scroll To Top