Saturday December 03, 2016
Latest Updates

ഉപ പ്രധാനമന്ത്രിയ്‌ക്കെതിരെ വീണ്ടും ഉപരോധം,ഡബ്ലിനില്‍ സംഘര്‍ഷം

ഉപ പ്രധാനമന്ത്രിയ്‌ക്കെതിരെ വീണ്ടും ഉപരോധം,ഡബ്ലിനില്‍ സംഘര്‍ഷം

ഡബ്ലിന്‍:നോര്‍ത്ത് ഡബ്ലിനിലെ ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയ ഉപ പ്രധാനമന്ത്രിയ്ക്കു നേരേ വെള്ളക്കര സമരക്കാരുടെ പ്രതിഷേധം.ഗ്ലാസ്‌നെവിനില്‍ ഫുഡ് ബാങ്ക് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ ജോണ്‍ ബര്‍ട്ടനെതിരെ പ്രതിഷേധം ഉയര്‍ത്തിയ സമരക്കാരെ നേരിടാന്‍ കനത്ത ഗാര്‍ഡ സന്നാഹം ഒരുക്കിയിരുന്നു. 

ബര്‍ട്ടന്റെ സന്ദര്‍ശന സമയത്ത് ഇരച്ചു കയറിയ പ്രതിഷേധക്കാരെ ബാരിയറുകള്‍ക്ക് പിന്നില്‍ തടഞ്ഞു നിര്‍ത്താന്‍ ഗാര്‍ഡ പണിപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വര്‍ഷം മീറ്ററിംഗ് വര്‍ക്കില്‍ നിന്നും 20 മീറ്റര്‍ അകലം പാലിക്കണം എന്ന ഉത്തരവ് ലംഘിച്ചതിന് ജയിലില്‍ അടച്ച നാലു വെള്ളക്കര സമരഗ്രൂപ്പില്‍പ്പെട്ട ബെര്‍നി ഹഗ്‌സും പ്രതിഷേധത്തിന് ഉണ്ടായിരുന്നു. 
അതേ സമയം താലയിലെ ജോബ്‌സ് ടൌണില്‍ അടുത്തയിട ഉപപ്രധാനമന്ത്രിയെ തടഞ്ഞ സമരക്കാര്‍ അടുത്ത ആഴ്ചയില്‍ കോടതി നടപടികളെ നേരിടാന്‍ ഒരുങ്ങുകയാണ്.വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം അടിച്ചൊതുക്കാം എന്ന് ആരും കരുതേണ്ടത്തില്ലെന്ന് സമര സമിതി നേതാവ് പോള്‍ മര്‍ഫി ടി ഡി പറഞ്ഞുwp2

Scroll To Top