Thursday December 08, 2016
Latest Updates

പതിനായിരങ്ങള്‍ പ്രതിഷേധവുമായി ഇന്ന് ഡബ്ലിന്‍ നഗരത്തിലേയ്ക്ക്,വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരത്തിന് വന്‍ ജനപിന്തുണ

പതിനായിരങ്ങള്‍ പ്രതിഷേധവുമായി ഇന്ന് ഡബ്ലിന്‍ നഗരത്തിലേയ്ക്ക്,വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരത്തിന് വന്‍ ജനപിന്തുണ

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഡബ്ലിന്‍ നഗരത്തില്‍ ഇന്ന് (ആഗസ്റ്റ് 29) നടക്കുന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനായി പതിനായിരക്കണക്കിന് ജനങ്ങള്‍ നഗരത്തിലേയ്ക്ക്. റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനമാണ് ഇന്നത്തെ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.’ജനശക്തി എന്താണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്ന ദിവസമായിരിക്കും ഇന്നെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ നിന്നും കോണോളി സ്‌റ്റേഷനില്‍ നിന്നുമായി രണ്ടു പ്രധാനറാലികളാണ് ഒക്കോണല്‍ സ്ട്രീറ്റില്‍ എത്തിച്ചേരുക.രണ്ടു മണിയ്ക്ക് റാലി ജി പി ഓ യ്ക്ക് സമീപം സംഗമിക്കും.

റാലിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ റാലിയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്.ഗ്രാമതലങ്ങളിലും,കമ്മ്യൂണിറ്റി അടിസ്ഥാനത്തിലും ഇതിനായി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.5 ലക്ഷത്തോളം ജനങ്ങള്‍ ഇതേ വരെ സമര പരിപാടികളോട് സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.

Scroll To Top