Friday December 02, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം വിജയത്തിലേയ്ക്ക്?സര്‍ക്കാര്‍ മുട്ട് മടക്കുമോ?അയര്‍ലണ്ട് കാത്തിരിക്കുന്നു 

വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം വിജയത്തിലേയ്ക്ക്?സര്‍ക്കാര്‍ മുട്ട് മടക്കുമോ?അയര്‍ലണ്ട് കാത്തിരിക്കുന്നു 

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം വിജയത്തിലേയ്ക്ക് നീങ്ങുകയാണോ?വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ എണ്ണം രാജ്യത്ത് കൂടുന്നതിനിടയില്‍ അത്തരമൊരു സൂചന നല്കിയാണ് ഡബ്ലിന്‍ സിറ്റി സെന്ററില്‍ ശനിയാഴ്ച്ച നടന്ന വാട്ടര്‍ ചാര്‍ജ്ജ് വിരുദ്ധ സമരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.ഓ കോണല്‍ സ്ട്രീറ്റിലെ ജി പി ഓയ്ക്ക് മുന്‍പില്‍ ആയിരക്കണക്കിന് വാട്ടര്‍ ബില്ലുകള്‍ അഗ്‌നിക്കിരയാക്കിയാണ് പ്രതിഷേധം അരങ്ങേറിയത്.മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന സമാധാനപരമായ നിയമ നിഷേധ സമരങ്ങളുടെ രൂപം പ്രാപിക്കുകയാണ് അയര്‍ലണ്ടിലെ പാവപ്പെട്ട ജനങ്ങള്‍ നേതൃത്വം നല്‍കുന്ന ജലവിരുദ്ധ സമരം.water-protest-pictured-protesters-bur-630x332 

കൊണോലി, ഹൂസ്റ്റണ്‍ റയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി വ്യത്യസ്ഥ സംഘങ്ങളായി പ്രകടനക്കാര്‍ തലസ്ഥാനത്ത് സിറ്റി സെന്ററില്‍ ഒത്തുചേര്‍ന്നതോടെ പ്രതിഷേധക്കാരുടെ എണ്ണം 5,000 കടന്നു. വര്‍ണ്ണാഭമായ പ്രതിഷേധ റാലി തീര്‍ത്തും സമാധാനപരമായാണ് നടത്തപ്പെട്ടത്. ഫാന്‍സി ഡ്രസുകളും സര്‍ക്കാറിനെതിരായി മുദ്രാവാക്യങ്ങള്‍ എഴുതപ്പെട്ട പ്ലക്കാര്‍ഡുകളും മറ്റുമായി ആളുകള്‍ പ്രകടനതില്‍ പങ്കെടുത്തു. പ്രകടനത്തെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എത്രയാളുകള്‍ ഇതുവരെ ബില്ലുകള്‍ അടക്കാന്‍ തയ്യാറായി എന്നകാര്യം പോലും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രകാരം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ഇന്‍ഡിപെന്‍ഡന്റ് ടിഡി കാതറിന്‍ മര്‍ഫി കുറ്റപ്പെടുത്തി. 80 ശതമാനം ആളുകളെങ്കിലും ബില്ലുകളടക്കാതെ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവില്ല. ജലം മിതമായി ഉപയോഗിക്കണമെന്നു തന്നെയാണ് എല്ലാവരുടെയും പക്ഷം. കൂടാതെ ഐറിഷ് വാട്ടറിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും മര്‍ഫി പറയുന്നു.

5,000 പേരോളം മാത്രമാണ് റാലിയില്‍ പങ്കെടുക്കാനുണ്ടായതെങ്കിലും ഇതിലും എത്രയോ അധികം ആളുകള്‍ രാജ്യത്ത് വാട്ടര്‍ ബില്ലുകള്‍ അടക്കാതെ പ്രതിഷേധത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് റാലിയുടെ സംഘാടകരിലൊരാളായ കീരന്‍ ഹീഫി പറഞ്ഞു. വാട്ടര്‍ ബില്ലുകള്‍ അടക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്ന ഐറിഷ് വാട്ടറിന്റെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം അറിയിച്ചു.

Scroll To Top