Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു,100 യൂറോ ഗ്രാന്റ് വാഗ്ദാനവും ത്രിശങ്കുവില്‍

അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു,100 യൂറോ ഗ്രാന്റ് വാഗ്ദാനവും ത്രിശങ്കുവില്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാതെ നിര്‍വാഹമില്ലെന്ന നിലപാടിലേയ്ക്ക് സര്‍ക്കാര്‍ എത്തുന്നതായി സൂചനകള്‍.സമരങ്ങളും ബഹിഷ്‌കരണങ്ങളും തുടരുമ്പോഴും നിലനില്ക്കാനാവാതെ വലയുകയാണ് ഐറിഷ് വാട്ടര്‍ എന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
യൂറോ സ്റ്റാറ്റ് മാര്‍ക്കറ്റ് കോര്‍പറേഷന്‍ ടെസ്റ്റ് പാസാവാന്‍ ഐറിഷ് വാട്ടര്‍ യോഗ്യത നേടില്ലെന്ന വാദം നിലനില്‍ക്കുന്നതിനാല്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചും സബ്‌സിഡി കുറച്ചും ഐറിഷ് വാട്ടറിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടത്തുന്നതായി വാര്‍ത്തകളുണ്ട്.

ഒരു കമ്പനി എന്ന നിലയില്‍ നടത്തി കൊണ്ട് പോകാന്‍ സാമ്പത്തികസ്ഥിരത ഉണ്ടോ എന്ന് പരിശോധിക്കുകയും,സ്വന്തമായ നിലയില്‍ വായ്പകളും ,മൂലധനവും ആര്‍ജിക്കുവാന്‍ ഒരു സ്ഥാപനം യോഗ്യമാണോ എന്ന് പരിശോധിക്കുകയും,ഗുണ മേന്മ ഉറപ്പു വരുത്തുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുന്ന ഈ ടെസ്റ്റ് യൂറോപ്യന്‍ യൂണിയന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.നിലവില്‍ ഈ ടെസ്റ്റില്‍ ഐറിഷ് വാട്ടര്‍ നിര്ദിഷ്ട യോഗ്യതകള്‍ പാലിക്കുന്നില്ലന്നു വ്യക്തമായിട്ടുണ്ട്.

വാട്ടര്‍ ചാര്‍ജ് 50 ശതമാനം എങ്കിലും വര്‍ദ്ധിപ്പിക്കാനും,മുമ്പ് പ്രഖ്യാപിച്ചിരുന്ന 100 യൂറോ ഗ്രാന്റ് അടക്കമുള്ള സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടതില്ലെന്നും യൂറോസ്റ്റാറ്റ് ഐറിഷ് വാട്ടറിനെ ഉപദേശിച്ചിട്ടുണ്ട്.

നിലവില്‍ 50 ശതമാനം വരുമാനവും ഐറിഷ് വാട്ടറിന് ലഭിക്കുന്നത് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ആയതിനാല്‍ മാര്‍ക്കറ്റ് കോര്‍പറേഷന്‍ ടെസ്റ്റ് പാസാക്കാന്‍ ആവില്ലെന്ന് കഴിഞ്ഞ ആഴ്ച യൂറോ സ്റ്റാറ്റ് വെളിപ്പെടുത്തിയിരുന്നു.

രണ്ടംഗങ്ങളില്‍ കൂടുതലുള്ള വീടുകള്‍ക്ക് വെള്ളം നല്‍കാന്‍ 600 യൂറോയോളം ചെലവ് വരുമെന്നിരിക്കെ 260 യൂറോ യ്ക്ക് അത് നല്കുമെന്ന തീരുമാനം യാഥാര്‍ധ്യബോധമുള്ളതല്ലെന്നാണ് യൂറോ സ്റ്റാറ്റ് നിലപാട്. 

സര്‍ക്കരാവട്ടെ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വെള്ളക്കരം 2019 വരെ വര്‍ധിപ്പിക്കില്ലെന്നു മുമ്പ് ജനങ്ങള്‍ക്ക് ഉറപ്പു നല്കിയിരുന്നതാണ്.എന്നാല്‍ ‘വെള്ളത്തില്‍ മുങ്ങുന്ന’ഐറിഷ് വാട്ടര്‍ കമ്പനിയെ രക്ഷിക്കാതെ തരമില്ലെന്ന നിലപാടിലേയ്ക്ക് സര്‍ക്കാര്‍ എത്തിയാല്‍ ചാര്‍ജ് വര്‍ദ്ധനവു മാത്രമല്ല,ഗ്രാന്റ് സബ്‌സിഡി ഇല്ലാതാക്കാനുള്ള തീരുമാനവും ഉടന്‍ ഉണ്ടായേക്കും.

Scroll To Top