Saturday November 25, 2017
Latest Updates

കള്ളക്കേസെന്ന് കോടതി :വാട്ടര്‍ച്ചാര്‍ജ് സമരവുമായി ബന്ധപ്പെട്ട കേസില്‍ ആറു നേതാക്കളെയും കോടതി സ്വതന്ത്രരാക്കി

കള്ളക്കേസെന്ന് കോടതി :വാട്ടര്‍ച്ചാര്‍ജ് സമരവുമായി ബന്ധപ്പെട്ട കേസില്‍ ആറു നേതാക്കളെയും കോടതി സ്വതന്ത്രരാക്കി

ഡബ്ലിന്‍ : ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചാര്‍ജ് ചെയ്ത കേസില്‍ നേതാക്കളെയെല്ലാം കോടതി വെറുതെ വിട്ടയച്ചു.ജനഹിതം മനസസ്സിലാക്കിയുള്ള ഈ വിധിയെ ജനക്കൂട്ടം വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.വാട്ടര്‍ച്ചാര്‍ജ് സമരത്തില്‍ പങ്കെടുത്ത ടിഡി പോള്‍ മര്‍ഫി,കൗണ്‍സിലര്‍ മൈക്കിള്‍ മര്‍ഫി,റൂത്ത് കോപ്പിംഗര്‍ ,മിക്ക് ബാറി തുടങ്ങിയ ആറു നേതാക്കളെയാണ് ജഡ്ജി മെലാനീ ഗ്രീല്ലി വെറുതെ വിട്ടത്.ഏഴുപേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. മുന്‍ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെയും ഉപദേശകന്‍ കാരേന്‍ ഒ കോന്നലിനേയും തടവിലാക്കിയെന്നാരോപിച്ചായിരുന്നു കേസെടുത്തത്.

കേസില്‍ ഒരാളെ നേരത്തെ വിട്ടയച്ചിരുന്നു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്ന് ബോധ്യപ്പെട്ടതായി ജഡ്ജി വ്യക്തമാക്കി. വാട്ടര്‍ ചാര്‍ജ് ഉയര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതതിനുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നില്‍.മുന്‍ പ്രധാനമന്ത്രി ജോവാന്‍ ബര്‍ട്ടന്റെയും ഉപദേശകന്റെയും കിഡ്നാപ്പേഴ്സായിരുന്നില്ല പ്രതികളെന്നും കോടതി നിരീക്ഷിച്ചു.വെള്ളക്കരം ഉയര്‍ത്തിയതിനെതിരായ വന്‍ ജനകീയ പ്രക്ഷോഭത്തിന്റെ നേതാക്കളായിരുന്നുവെന്നും കോടതി പറഞ്ഞു.ഗാര്‍ഡാ സിയോചന നല്‍കിയോ വീഡിയോ ദൃശ്യങ്ങള്‍ കുറ്റം തെളിയിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

കോടതിവിധിയറിഞ്ഞത്തെിയ നൂറുകണക്കിനാളുകള്‍ പ്ലക്കാര്‍ഡും ബാനറുകളുമായി നിരത്തിലിറങ്ങി,പ്രകടനം നടത്തി.2014 നവംബറില്‍ ഫോര്‍ട്യൂണ്‍സ് ടൗണില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരിലുള്ള കേസിലാണ് കോടതി വിധി. കോടതി വിട്ടയച്ചത് സത്യം ബോധ്യപ്പെട്ടതിനാലാണെന്ന് മൈക്കിള്‍ മര്‍ഫി പ്രതികരിച്ചു.അധികാരി വര്‍ഗവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് മെനഞ്ഞെടുത്ത കള്ളക്കേസാണ് ഇവിടെ പൊളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ കോടതി വിധി ഈ ആറ് പേര്‍ക്ക് മാത്രമല്ല തൊഴിലാളിവര്‍ഗത്തിനാകെ ആവേശം പകരുന്നതാണെന്ന് സോളിഡാരിറ്റി ടി ഡി മിക്ക് ബാറി പറഞ്ഞു.പ്രതിഷേധിക്കാനുള്ള അവകാശത്തെ കോടതി സാധൂകരിച്ചിരിക്കുകയാണെന്നും വിധി സര്‍ക്കാരിന്റെ കനത്ത തോല്‍വിയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഫയല്‍ ചെയ്ത സംഗതികളുടെ അടിസ്ഥാനം ഗാര്‍ഡ സിയോചന വിശദീകരിക്കണമെന്ന് സോളിഡാരിറ്റി -പിബിപി ടിഡി ബ്രിഡ്സമിത്ത് പറഞ്ഞു.എന്നാല്‍ കോടതിവിധിയോട് പ്രതികരിക്കാന്‍ ആവില്ലെന്നും സിയോചന വെളിപ്പെടുത്തി.

Scroll To Top