Thursday December 08, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്ജ്:യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുന്ന കെന്നിയുടെ വാദങ്ങള്‍ ശരിയല്ലെന്ന് ടിഡിമാര്‍

വാട്ടര്‍ ചാര്‍ജ്ജ്:യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുന്ന കെന്നിയുടെ വാദങ്ങള്‍ ശരിയല്ലെന്ന് ടിഡിമാര്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എന്‍ഡ കെന്നി നടത്തിയ വാദങ്ങളെ എതിര്‍ത്ത് എതിരാളികളായ ടിഡിമാര്‍ രംഗത്ത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതു സംബന്ധിച്ച പ്രമേയം ഡോളിനു മുന്നില്‍ അവതരിപ്പിക്കാന്‍ എഎഎപിബിപി ടിഡി റൂത്ത് കോപ്പിംഗര്‍, കെന്നിയെ വെല്ലുവിളിച്ചു. ചാര്‍ജ്ജുമായി ബന്ധപ്പെട്ട് കെന്നി നടത്തുന്ന പ്രസ്താവനകള്‍ വിശ്വാസയോഗ്യമല്ലെന്ന് ഫിയനാഫാള്‍ ടിഡി വില്ലി ഒ ഡിയയും അഭിപ്രായപ്പെട്ടു.

അയര്‍ലണ്ട് വാട്ടര്‍ ചാര്‍ജ് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കരുത് എന്ന ശാസനാ നിലപാടുമായി യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ജൂലൈ മുതല്‍ ഒമ്പതു മാസത്തേയ്ക്ക് അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുമെന്നും, ഇതിനിടെ നിയോഗിക്കുന്ന കമ്മറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് വാട്ടറിന്റെ ഭാവിയെപ്പറ്റി ആലോചിക്കുമെന്നുമാണ് കെന്നി പറയുന്നത്. എന്നാല്‍ നിര്‍ബന്ധമായും ചാര്‍ജ്ജ് അടയ്‌ക്കേണ്ടിവരും എന്നും കെന്നി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതാണ് എതിരാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലടക്കം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത് വാട്ടര്‍ ചാര്‍ജ്ജ് പ്രശ്‌നമായിരുന്നു.

Scroll To Top