Wednesday June 28, 2017
Latest Updates

വാട്ടര്‍ ചാര്‍ജ് ഒഴിവാക്കുമെന്ന് ഉറപ്പാക്കിയാലേ കെന്നിയെ മാറ്റാനുള്ള ഫിനഗേല്‍ പദ്ധതിയെ പിന്തുണയ്ക്കുകയുള്ളുവെന്ന് ഫിയനാഫാള്‍

വാട്ടര്‍ ചാര്‍ജ് ഒഴിവാക്കുമെന്ന് ഉറപ്പാക്കിയാലേ കെന്നിയെ മാറ്റാനുള്ള ഫിനഗേല്‍ പദ്ധതിയെ പിന്തുണയ്ക്കുകയുള്ളുവെന്ന് ഫിയനാഫാള്‍

ഡബ്ലിന്‍:വാട്ടര്‍ചാര്‍ജ് സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കാത്ത പക്ഷം ഫിനഗേലിന്റെ നേതൃമാറ്റത്തെ തുണയ്ക്കുകയില്ലെന്ന് ഫിയനഫാള്‍.

വാട്ടര്‍ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കും എന്ന നയവുമായാണ് ഫിയനഫാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.പാര്‍ട്ടി നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലാത്തതിനാല്‍ ഫിനഗേല്‍ വാട്ടര്‍ചാര്‍ജ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുക തന്നെ ചെയ്യും.

ഫിനഗേലിന്റെ നേതൃ മാറ്റമുണ്ടാകും മുമ്പ് വാട്ടര്‍ ചാര്‍ജ് പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അത്തരമൊരു മാറ്റത്തിന് ഫിയാനഫാളിന്റെ പിന്തുണ ഉണ്ടാവില്ലെന്ന് ഫിയാനഫാള്‍ വിദ്യാഭ്യാസ കാര്യ വക്താവ് തോമസ് ബേണ്‍ വ്യക്തമാക്കി.

വാട്ടര്‍ ചാര്‍ജ് നടപ്പാക്കണമെന്ന ആവശ്യമാണ് ഭരണപക്ഷം,പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം വൈകുവാന്‍ കാരണമാകുന്നത്

Scroll To Top