Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ്ജ് പുനരവതരിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍,അടച്ച പണം തിരികെ നല്‍കില്ലെന്ന് ഐറിഷ് വാട്ടര്‍

അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ്ജ് പുനരവതരിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍,അടച്ച പണം തിരികെ നല്‍കില്ലെന്ന് ഐറിഷ് വാട്ടര്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ്ജ് പുനരവതരിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ പുതിയ നിര്‍ദേശം 2017 മെയ് വരെ രാജ്യത്ത് വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കിയരിക്കുകയാണ്. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ചാര്‍ജ്ജ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് പാര്‍ലമെന്റ് നേരത്തെ എടുത്ത നിലപാട്.

ഇതിനിടെയാണ് വാട്ടര്‍ ചാര്‍ജ്ജ് വീണ്ടും നടപ്പിലാക്കണമെന്ന് ഇയു എന്‍വയോണ്‍മെന്റ് കമ്മിഷണര്‍ കാര്‍മെനു വെല്ല കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചത്.ഇക്കാര്യം ഐറിഷ് അധികൃതരെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വാട്ടര്‍ ചാര്‍ജ്ജ്: അടച്ച പണം തിരിച്ചു കിട്ടില്ല
അതേ സമയം വാട്ടര്‍ ചാര്‍ജ്ജ് വീണ്ടും നടപ്പില്‍ വരുത്താനുള്ള ശ്രമം ഫിയനാഫാളിന്റെ നിര്‍ബന്ധത്താല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതോടെ അടുത്ത വര്‍ഷം മുതല്‍ റവന്യൂവില്‍ 200 മില്ല്യണ്‍ യൂറോയോളം കുറവ് സംഭവിക്കും.അടുത്ത മെയ് വരെ വാട്ടര്‍ ചാര്‍ജ്ജ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതിനിടെ ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ടര്‍ ചാര്‍ജ്ജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു പാര്‍ലമെന്റ് തീരുമാനം.

അതേസമയം വാട്ടര്‍ ചാര്‍ജ്ജായി അടച്ച പണം ജനങ്ങള്‍ക്ക് തിരികെ ലഭിക്കില്ല. അടച്ച ബില്ലുകള്‍ വീട്ടുകാര്‍ക്ക് തിരികെ നല്‍കണം എന്നതാണ് ഫിയനാഫാളിന്റെ നിലപാട്. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതോടെ ഉണ്ടാകുന്ന റവന്യൂ കുറവ് നികത്താന്‍ പുതിയ ടാക്സുകളൊന്നും ബജറ്റില്‍ ഏര്‍പ്പെടുത്തില്ല എന്നാണ് കരുതുന്നത്.

Scroll To Top