Sunday December 11, 2016
Latest Updates

പുതുക്കിയ ജലനിരക്ക് അടുത്ത മാസം നിലവില്‍ വരും; പ്രതിഷേധം ശക്തമാകുന്നു 

പുതുക്കിയ ജലനിരക്ക് അടുത്ത മാസം നിലവില്‍ വരും; പ്രതിഷേധം ശക്തമാകുന്നു 

ഡബ്ലിന്‍: പുതുക്കിയ വാട്ടര്‍ ചാര്‍ജിന് ഒക്ടോബര്‍ മുതല്‍ പണം നീക്കി വയ്ക്കണം. അതിനിടെ പുതുക്കിയ ജല നിരക്കിനെതിരെ പ്രതിഷേധം ശക്തമായി. രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെട്ട സാഹചര്യത്തില്‍ പുതുക്കിയ നിരക്കുകള്‍ പിന്‍വലിക്കണമെന്നാണ് വ്യാപക ആവശ്യം ഉയരുന്നത്. ടിഡിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പുതുക്കിയ ജലനിരക്കിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പുതുക്കിയ ജല നിരക്ക് നീതീകരിക്കാനാകില്ലെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ടിഡി റൂഡ് കോപ്പിങ്ങര്‍ പറഞ്ഞു. 

ഈയിടെ നടന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തി ആയ രണ്ടു പേരുള്ള വീടുകള്‍ക്ക് 380 യൂറോ ജലനിരക്ക് ആകുമെന്ന് കോപ്പിങ്ങര്‍ പറഞ്ഞു. പ്രായപൂര്‍ത്തി ആയ നാല് പേരുള്ള കുടുംബങ്ങള്‍ക്ക് ഇത് 908 യൂറോ വരെയാകും. ആന്റി ഒസ്റ്റെറിറ്റി അലയന്‍സും പുതുക്കിയ ജലനിരക്കിനെതിരെ രംഗത്ത് വന്നു. ജലനിരക്കിലെ വര്‍ദ്ധന ബൊളീവിയയില്‍ സര്‍ക്കാരിന്റെ അട്ടിമറിക്ക് വരെ കാരണമായതായി ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി ക്ലെയര്‍ ഡാലി പറഞ്ഞു.

ജലനിരക്ക് സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റിലും ബഹളത്തിനിടയാക്കി. ജല വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ ഫിനാഫാള്‍ ഒന്നും ചെയ്തില്ലെന്ന് ഫിനാഗല്‍ ടിഡിമാര്‍ കുറ്റപ്പെടുത്തി. അയര്‍ലണ്ട് 4.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയ സാഹചര്യത്തില്‍ കൂട്ടിയ ജലനിരക്ക് പിന്‍വലിക്കണമെന്ന് സിന്‍ ഫിന്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടു.

ഒക്‌റ്റോബര്‍ മുതല്‍ നിലവില്‍ വരുന്ന ജലക്കരം അടുത്ത ജനുവരി മാസം മുതലാണ് അടയ്‌ക്കേണ്ടത്

Scroll To Top