Friday December 09, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് അടയ്ക്കാത്തവരെ തേടി ഐറിഷ് വാട്ടറിന്റെ ഫോണ്‍ കോള്‍ എത്തിയേക്കാം,ബില്‍ അടയ്ക്കാതെ മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍

വാട്ടര്‍ ചാര്‍ജ് അടയ്ക്കാത്തവരെ തേടി ഐറിഷ് വാട്ടറിന്റെ ഫോണ്‍ കോള്‍ എത്തിയേക്കാം,ബില്‍ അടയ്ക്കാതെ മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:ഐറിഷ് വാട്ടര്‍ ചാര്‍ജ് അടയ്ക്കാതെ കാത്തിരിക്കുന്നവര്‍ക്ക് ഓര്‍മ്മപ്പെടുത്തലുമായി ഐറിഷ് വാട്ടറിന്റെ ഫോണ്‍ കോള്‍.വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം ശക്തിപ്രാപിക്കും തോറും സര്‍ക്കാരും ബില്‍തുക അടയ്ക്കണം എന്ന നിലപാട് നിലപാട് ശക്തമാക്കുകയാണ്.
പൊതുജനം വാട്ടര്‍ ചാര്‍ജ് അടയ്ക്കാതെ ഐറിഷ് വാട്ടര്‍ എന്ന കമ്പനിയ്ക്ക് നിലനില്‍പ്പില്ലെന്ന വിശദീകരണം മന്ത്രിതലത്തില്‍ തന്നെ പല തവണ നല്കിയിട്ടും 54 ശതമാനത്തോളം പേര്‍ ബില്‍ അടയ്ക്കാന്‍ തയാറാവാത്തിനെ തുടര്‍ന്നാണ് കാള്‍ സെന്ററുകള്‍ വഴി നേരിട്ട് ഉപഭോക്താക്കളെ വിളിയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

ആദ്യത്തെ രണ്ടു ബില്‍ പോസ്റ്റല്‍ വഴി അയച്ചിട്ടും യാതൊരു പ്രതീകരണവും കാട്ടാത്തവരെയാണ് നേരിട്ട് വിളിയ്ക്കുന്നത്.രണ്ടാമത്തെ ബില്‍ അയച്ചതിനു ശേഷം 21 ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് നിങ്ങള്‍ക്ക് ഐറിഷ് വാട്ടറിന്റെ ഓഫിസില്‍ നിന്നും ഒരു ഓര്‍മ്മപ്പെടുത്തല്‍ സന്ദേശം എത്തുക.

ഐറിഷ് വാട്ടറിന്റെ ഓഫിസില്‍ നിന്നും ചില മുതിര്‍ന്ന പൗരന്മാരെ ഫോണില്‍ വിളിച്ച് ബില്‍ അടയ്ക്കണം എന്ന് ഭീഷണിപ്പെടുത്തി എന്ന മട്ടിലുള്ള പ്രചാരണത്തെ കമ്പനി തള്ളികളഞ്ഞു.’എല്ലാ ഉപഭോക്താക്കളെയും വിളിയ്ക്കുന്നുണ്ട്.അതിനു പ്രായവ്യത്യാസം ഒന്നുമില്ല.മാത്രമല്ല സാധാരണ വിശദീകരണം മാത്രമേ കമ്പനി നല്‍കുന്നുള്ളൂ.അല്ലാത്ത പ്രചാരണങ്ങള്‍ ശരിയല്ല.’ഐറിഷ് വാട്ടര്‍ വക്താവ് എലിസബത്ത് ആര്‍നെറ്റ് പറഞ്ഞു.ഓരോ ഫോണ്‍ കോളും റിക്കോര്‍ഡ് ചെയ്യുന്നുണ്ട്.അത് കൊണ്ട് അത്തരം ആരോപണങ്ങള്‍ വിലപോവില്ല.അവര്‍ പറഞ്ഞു.

എന്നാല്‍ വാട്ടര്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഡബ്ലിന്‍ നഗരത്തില്‍ ആഗസ്റ്റ് 29 ന് വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തുമെന്ന് റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനം അറിയിച്ചിട്ടുണ്ട്..’ജനശക്തി എന്താണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്ന ദിവസമായിരിക്കും അത്.പതിനായിരങ്ങള്‍ നഗരത്തില്‍ എത്തി പ്രക്ഷോഭത്തില്‍ പങ്കു ചേരും’സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആഗസ്റ്റ് റാലിയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ഗ്രാമതലങ്ങളിലും,കമ്മ്യൂണിറ്റി അടിസ്ഥാനത്തിലും ഇതിനായി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.5 ലക്ഷത്തോളം ജനങ്ങള്‍ ഇതേ വരെ സമര പരിപാടികളോട് സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.കുടി വെള്ളത്തിന്റെ ചാര്‍ജ് അടയ്‌ക്കേണ്ടതില്ലയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നിടം വരെ സമരം തുടരും.റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനത്തിന്റെ വക്താവ് അറിയിച്ചു 

Scroll To Top