Friday February 24, 2017
Latest Updates

വാട്ടര്‍ ചാര്‍ജ്ജ് റദ്ദ് ചെയ്യുന്നതിന് യൂറോപ്യന്‍ യൂണിയന്‍ എതിരെന്ന് നിയമവിദഗ്ദ്ധര്‍

വാട്ടര്‍ ചാര്‍ജ്ജ് റദ്ദ് ചെയ്യുന്നതിന് യൂറോപ്യന്‍ യൂണിയന്‍ എതിരെന്ന് നിയമവിദഗ്ദ്ധര്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ കൂട്ടായി പാസാക്കിയ നിയമമാണ് വാട്ടര്‍ ചാര്‍ജ്ജ് ഈടാക്കുക എന്നതെന്നും, സര്‍ക്കാരിന് വാട്ടര്‍ ചാര്‍ജ്ജ് റദ്ദാക്കാന്‍ അധികാരമില്ലെന്നും നിയമവിദഗ്ദ്ധര്‍ ഐറിഷ് വാട്ടറിനെ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന് ആശങ്ക പരക്കുകയാണ്.

ഫിന്‍ ഗേലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫിയന്ന ഫാളുമായി ധാരണയിലെത്താന്‍ കഴിയാത്തതാണ് ചര്‍ച്ചകള്‍ അനന്തമായി നീളാന്‍ കാരണം. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നപക്ഷം മാത്രമേ ഫിന്‍ ഗേലിനെ പിന്തുണയ്ക്കൂ എന്ന് ഫിയന്ന ഫാള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയുമാണ്.വാട്ടര്‍ ചാര്‍ജ്ജ് വിഷയത്തില്‍ സ്വതന്ത്ര ടി.ഡിമാര്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല

Scroll To Top