Monday December 05, 2016
Latest Updates

വാട്ടര്‍ ഗ്രാന്റ് സെപ്റ്റംബറില്‍ ലഭിക്കും,ഇനിയും ഐറിഷ് വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ എണ്ണം 55 ശതമാനം 

വാട്ടര്‍ ഗ്രാന്റ് സെപ്റ്റംബറില്‍ ലഭിക്കും,ഇനിയും ഐറിഷ് വാട്ടര്‍ ബില്‍ അടയ്ക്കാത്തവരുടെ എണ്ണം 55 ശതമാനം 

ഡബ്ലിന്‍:ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ അയച്ചു തുടങ്ങിയിട്ട്മാസങ്ങള്‍ കഴിഞ്ഞെങ്കിലും പകുതി പേര്‍ പോലും ഇതേ വരെ ബില്‍ തുക അടച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍.ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍ അനുസരിച്ചു ഐറിഷ് വാട്ടറിന്റെ ആകെയുള്ള 1.5 ഉപഭോക്താക്കളില്‍ 45 ശതമാനം പേര്‍ മാത്രമാണ് ഇതേ വരെ ബില്‍ അടച്ചിരിക്കുന്നത്.

67 മില്യന്‍ യൂറോ ആദ്യ ബില്ലില്‍ നിന്നും പിരിഞ്ഞുകിട്ടും എന്ന് വിചാരിച്ചിരുന്ന സ്ഥാനത്ത് 30 മില്യനില്‍ താഴെയേ പിരിഞ്ഞു കിട്ടിയുള്ളൂ എന്നത് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.

എത്ര പേര്‍ വാട്ടര്‍ ബില്ലുകള്‍ അടക്കാനുണ്ട് എന്നതു സംബന്ധിച്ച് ഉത്തരം നല്‍കാന്‍ ഐറിഷ് വാട്ടര്‍ തുടര്‍ച്ചയായി വിസമ്മതിച്ചിരുന്നു.ഏറെ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഐറിഷ് വാട്ടര്‍ ബില്ലുകള്‍ അയച്ചു തുടങ്ങിയിരുന്നുവെങ്കിലും മലയാളികള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ ജനകീയ സമരത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ബില്‍ അടയ്ക്കാം എന്ന നിലപാടില്‍ കാത്തിരിക്കുന്നവരാണ്.

പ്രായ പൂര്‍ത്തിയായ ഒരാള്‍ മാത്രമുള്ള കുടുംബത്തിന് 160 യൂറോയും,ഒരാളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 260 യൂറോയുമാണ് വാര്ഷിക ബില്‍ വരുക.ഈ കണക്കുകള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ താമസിക്കുന്ന ബഹു ഭൂരിപക്ഷം മലയാളി കുടുംബങ്ങളും മൂന്ന് മാസത്തില്‍ ഒരിക്കല്‍ 65 യൂറോയോളം വാട്ടര്‍ ബില്ലിനായി മാറ്റി വെയ്‌ക്കേണ്ടി വരും.

ഇതില്‍ 100 യൂറോ വീതം സര്‍ക്കാറിന്റെ വാട്ടര്‍ കന്‍സര്‍വേഷന്‍ ഗ്രാന്റായി ഉപഭോക്താക്കള്‍ക്ക് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പിന്നീട് തിരികെ നല്‍കും. ഐറിഷ് വാട്ടര്‍ ഗ്രാന്റ് ഇനത്തില്‍ നല്കാമെന്ന് വാഗ്ദാനം ചെയ്ത 100 യൂറോ ,നിശ്ചിത സമയത്തിനു മുമ്പ് അപേക്ഷിച്ചവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ക്രഡിറ്റ് ചെയ്തു നല്കുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഈ ഗ്രാന്റ് ലഭിക്കുന്നതിനായി ആദ്യ വാട്ടര്‍ ബില്‍ അടയ്‌ക്കേണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്തണം എന്നും ചില ഭരണ കക്ഷി നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

ഐറിഷ് വാട്ടര്‍ വാട്ടര്‍ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ബില്ലുകള്‍ നിരാകരിക്കാന്‍ ആവശ്യപ്പെട്ട് ആന്റി ഓസ്റ്റെറിറ്റി അലയന്‍സും, മറ്റു സംഘടനകളും സമരങ്ങള്‍ നടത്തുകയും ചെയ്തു. 

വാട്ടര്‍ ബില്‍ അടയ്ക്കാതെ അയര്‍ലണ്ടിലെ ബഹു ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരിനെതിരെ നിലകൊള്ളൂകയാണ് എന്നതാണ് വിലയിരുത്തപ്പെടുന്നത്.അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ ഇത് കാര്യമായി ബാധിച്ചേക്കാം.

Scroll To Top