Sunday December 04, 2016
Latest Updates

ഐറിഷ് വാട്ടര്‍ ബില്‍ ഇന്ന് മുതല്‍ :മലയാളികള്‍ക്ക് ശരാശരി 65 യൂറോ ത്രൈമാസ ചിലവില്‍ വര്‍ദ്ധനയുണ്ടാവും 

ഐറിഷ് വാട്ടര്‍ ബില്‍ ഇന്ന് മുതല്‍ :മലയാളികള്‍ക്ക് ശരാശരി 65 യൂറോ ത്രൈമാസ ചിലവില്‍ വര്‍ദ്ധനയുണ്ടാവും 

ഡബ്ലിന്‍ :പുതിയ വാട്ടര്‍ ബില്‍ ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുമെന്ന് ഐറിഷ് വാട്ടറിന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കോര്‍പറേറ്റ് വിഭാഗം മേധാവി എലിസബത്ത് ആര്‍നെറ്റ് അറിയിച്ചു.

ആകെ 1.7 മില്യണ്‍ ബില്ലുകളായിരിക്കും അയക്കുക. നിലവില്‍ ഉപഭോക്തരല്ലാത്തവര്‍ക്കും ബില്ല് ലഭിക്കും. ആദ്യ ഘട്ടത്തില്‍ തന്നെ 1.5
മില്യണ്‍ ബില്ലുകള്‍ അയക്കുമെന്നും അവര്‍ പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ മാത്രമുള്ള വീട്ടില്‍ 40 യൂറോയോ അതില്‍ കുറവോ ആയിരിക്കും കഴിഞ്ഞ മൂന്നു മാസത്തെ ബില്‍ തുകയായി ലഭിക്കുക.. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഉള്ള വീട്ടില്‍ ഇത് 60 യൂറോയായി ഉയരും.

പ്രായ പൂര്‍ത്തിയായ ഒരാള്‍ മാത്രമുള്ള കുടുംബത്തിന് 160 യൂറോയും,ഒരാളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 260 യൂറോയുമാണ് വാര്ഷിക ബില്‍ വരുക.ഈ കണക്കുകള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ താമസിക്കുന്ന ബഹു ഭൂരിപക്ഷം മലയാളി കുടുംബങ്ങളും മൂന്ന് മാസത്തില്‍ ഒരിക്കല്‍ 65 യൂറോയോളം വാട്ടര്‍ ബില്ലിനായി മാറ്റി വെയ്‌ക്കേണ്ടി വരും.

ഇതില്‍ 100 യൂറോ വീതം സര്‍ക്കാറിന്റെ വാട്ടര്‍ കന്‍സര്‍വേഷന്‍ ഗ്രാന്റായി ഉപഭോക്താക്കള്‍ക്ക് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പിന്നീട് തിരികെ നല്‍കും.ഗ്രാന്റ് ലഭിക്കുന്നതിന് ജൂണ്‍ മുപ്പതിനു മുന്പായി തന്നെ എല്ലാ ഉപഭോക്താക്കളും ഐറിഷ് വാട്ടറിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു.ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഗ്രാന്റിന് അര്‍ഹതയുണ്ടായിരിക്കില്ല 

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂലൈ മുതല്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഗ്രാന്റിനുള്ള പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക കത്ത് അയയ്ക്കും.സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ ഗ്രാന്റ് അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നവര്‍ക്ക് സെപ്റ്റംബര്‍ മാസം മുതല്‍ വാട്ടര്‍ കന്‍സര്‍വേഷന്‍ ഗ്രാന്റ് ലഭിച്ചു തുടങ്ങും.

ഇന്ന് ബില്ലുകള്‍ അയച്ചു തുടങ്ങുമെങ്കിലും എല്ലാ ഉപഭോക്താക്കള്‍ക്കും ബില്ല് ലഭിക്കാന്‍ ഏതാനം ആഴ്ച്ചകള്‍ എടുത്തേക്കാം.ജൂണ്‍ മുപ്പതിനു മുന്‍പായി ബില്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ വിവരം അറിയിക്കണമെന്നും ഐറിഷ് വാട്ടര്‍ അറിയിച്ചു

ബില്ലിനെ കുറിച്ചുള്ള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് 750 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.

Scroll To Top