Tuesday May 23, 2017
Latest Updates

വേസ്റ്റ് വലിച്ചെറിഞ്ഞാല്‍ പണി കിട്ടും!,ഡബ്ലിനില്‍ പുതിയ സംവിധാനം

വേസ്റ്റ് വലിച്ചെറിഞ്ഞാല്‍ പണി കിട്ടും!,ഡബ്ലിനില്‍ പുതിയ സംവിധാനം

ഡബ്ലിന്‍: നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് വേസ്റ്റ് വലിച്ചെറിയുന്നവരുടെ സിസിടിവി ഫോട്ടോകള്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പോസ്റ്ററായി പുറത്തിറക്കി. അലക്ഷ്യമായി വേസ്റ്റ് തള്ളുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് പോസ്റ്റര്‍ ഇറക്കിയത്. 12 സിസിടിവി ഇമേജുകളാണ് ഫൈവ് ലാംപ്‌സിനു സമീപമുള്ള ഫ്രാങ്ഫട്ട് കോട്ടേജ് ചുമരില്‍ പതിച്ചിട്ടുള്ളത്.

പോസ്റ്ററില്‍ സിറ്റി കൗണ്‍സില്‍ ഇങ്ങനെ എഴുതിയിട്ടുമുണ്ട് ‘വേസ്റ്റ് തള്ളുന്നവരേ, ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ കേസ് എടുക്കും.’

പോസ്റ്റര്‍ പതിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സ്ത്രീ ഓഫീസില്‍ വരികയും പോസ്റ്റര്‍ എടുത്തു മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ പറയുന്നു. പോസ്റ്ററില ഫോട്ടോയിലുള്ളവരില്‍ ഒരാളായിരുന്നത്രേ അവര്‍. ഇത് തങ്ങളുടെ ഉദ്ദേശ്യം ശരിവയ്ക്കുന്നതാണെന്നും മറ്റ് വഴികളൊന്നും വേസ്റ്റ് തള്ളുന്നതിനെ തടയാന്‍ പര്യാപ്തമാകാത്തതിനാലാണ് തങ്ങള്‍ ഈ വഴി സ്വീകരിച്ചതെന്നും അധികൃതര്‍ പറയുന്നു. വേസ്റ്റ് കലക്ട് ചെയ്യുന്ന വ്യാഴാഴ്ച ഒഴികെ മറ്റുള്ള ദിവസങ്ങളില്‍ റോഡില്‍ വേസ്റ്റ് തള്ളുന്നത് നിയമവിരുദ്ധമാണ്

Scroll To Top