Saturday December 10, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്ജിനു പിന്നാലെ അയര്‍ലണ്ടിലെ വേസ്റ്റ് ബിന്‍ ചാര്‍ജും തല്‍ക്കാലത്തേക്ക് വേണ്ടെന്ന് തീരുമാനം

വാട്ടര്‍ ചാര്‍ജ്ജിനു പിന്നാലെ അയര്‍ലണ്ടിലെ വേസ്റ്റ് ബിന്‍ ചാര്‍ജും തല്‍ക്കാലത്തേക്ക് വേണ്ടെന്ന് തീരുമാനം

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ്ജിനു പിന്നാലെ അയര്‍ലണ്ടില്‍ വേസ്റ്റ് ബിന്‍ ചാര്‍ജ്ജും വേണ്ടെന്നു വയ്ക്കാന്‍ സാധ്യത. പുകഞ്ഞുകൊണ്ടിരിക്കുന്ന വേസ്റ്റ് ബിന്‍ ചാര്‍ജ്ജ് വിവാദം തണുപ്പിക്കാനായി അടുത്ത 12 മാസത്തേയ്ക്ക് ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ പരിസ്ഥിതികാര്യ വകുപ്പ് മന്ത്രി സിമോണ്‍ കൊവേനി, വേസ്റ്റ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.വേസ്റ്റിന്റെ തൂക്കത്തിനനുസരിച്ച പണം ഈടാക്കാനുള്ള സംവിധാനത്തിനെതിരെ ഈയിടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

പുതിയ സംവിധാനം നടപ്പില്‍ വരുത്താനുള്ള തീരുമാനം ഉപേക്ഷിച്ചിട്ടില്ല എന്നു വ്യക്തമാക്കിയ കൊവേനി, അതുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ക്ക് സമയം നല്‍കാനാണ് 12 മാസത്തേയ്ക്ക് ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ജൂലൈ 1 മുതല്‍ പ്രാബല്യത്തിലാക്കാനിരുന്ന പുതിയ സംവിധാനം പലര്‍ക്കും നിലവിലുള്ള ചാര്‍ജ്ജിന്റെ 200% വരെ വര്‍ദ്ധനയുണ്ടാക്കും എന്നതായിരുന്നു എതിര്‍ക്കപ്പെടാനുള്ള പ്രധാന കാരണം. മുന്‍ പരിസ്ഥിതിവകുപ്പ് മന്ത്രി അലന്‍ കെല്ലിയായിരുന്നു ഈ സംവിധാനത്തിന്റെ ആശയം മുന്നോട്ടുവച്ചത്. വേസ്റ്റ് റീസൈക്കിള്‍ ചെയ്യുന്നതിനെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഈ അവസരം മുതലാക്കി ചില വേസ്റ്റ് കമ്പനികള്‍ വാര്‍ഷിക ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. വര്‍ഷത്തില്‍ 50 യൂറോ എന്ന ചാര്‍ജ്ജിനു പകരം, ആഴ്ചയില്‍ 2 മുതല്‍ 3 യൂറോ വരെ ചാര്‍ജ്ജ് ഈടാക്കാനായിരുന്നു കമ്പനികളുടെ ശ്രമം.

Scroll To Top