Saturday August 19, 2017
Latest Updates

സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ബൗളിംഗ് പഠിപ്പിക്കാന്‍ വസീം അക്രം

സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ബൗളിംഗ് പഠിപ്പിക്കാന്‍ വസീം അക്രം

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ബൗളിംഗ് തന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത് വസീം അക്രം. മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളറാണ് അക്രം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ താരങ്ങള്‍ പരിശീലിക്കുന്നതിനിടെയാണ് അക്രം സച്ചിന്റെ മകന് ബൗളിംഗ് പരിശീലിപ്പിച്ചത്. കഴിഞ്ഞ സമ്മറില്‍ ഇംഗ്ലണ്ടില്‍ വച്ച് താന്‍ അര്‍ജുനെ കണ്ടിരുന്നുവെന്നും തങ്ങള്‍ ഒരുമിച്ച് സൗഹൃദ മത്സരം കളിച്ചുവെന്നും അക്രം പറഞ്ഞു.

അവന്‍ ചെറുപ്പമാണ്. ഇടം കയ്യന്‍ പേസ് ബൗളറായ അര്‍ജുന്റെ ബൗളിംഗിലെ പിഴവുകള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തുവെന്നും അക്രം പറഞ്ഞു. ബൗളിംഗ് ആക്ഷനിലും സ്വിംഗിലും പരിഗണിക്കേണ്ട പ്രധാന കാര്യങ്ങള്‍ താന്‍ ജൂനിയര്‍ സച്ചിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും അക്രം പറഞ്ഞു.

ഐപിഎല്‍ മത്സരവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലനത്തിനായിട്ടാണ് അക്രം ഇന്ത്യയിലെത്തിയിരിക്കുന്നത്.

Scroll To Top