Friday December 09, 2016
Latest Updates

സ്വവര്‍ഗരതിക്കാരെ ഒറ്റയ്ക്ക് വിളിച്ചു തല്ലിച്ചതയ്ക്കുന്നവരുടെ സംഘം പ്രവര്‍ത്തിക്കുന്നതായി പരാതി 

സ്വവര്‍ഗരതിക്കാരെ ഒറ്റയ്ക്ക് വിളിച്ചു തല്ലിച്ചതയ്ക്കുന്നവരുടെ സംഘം പ്രവര്‍ത്തിക്കുന്നതായി പരാതി 

കോര്‍ക്ക് :സ്വവര്‍ഗ പ്രേമികളെ ഒറ്റയ്ക്ക് വിളിച്ചു വരുത്തി മര്‍ദ്ധിച്ചവശരാക്കുന്നവരുടെ ഗ്രൂപ്പുകള്‍ അയര്‍ലണ്ടില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍.

സ്വവര്‍ഗാനുരാഗികളുടെ സ്വന്തം സൈറ്റുകളിലും സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിലും കൂടി സ്വവര്‍ഗാനുരാഗികളെ ഡേറ്റിംഗിനായി വിളിച്ചു വരുത്തുകയും ഒറ്റയ്ക്ക് കൂട്ടിക്കൊണ്ടു പോയി തല്ലിചതയ്ക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

കോര്‍ക്ക് സിറ്റി സെന്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം നിരവധി ആക്രമണങ്ങള്‍ നടന്നതായി പറയപ്പെടുന്നു.

ഇത്തരം സൂചനകള്‍ വെളിപ്പെടുത്തി കൊണ്ട് ലൂയിസ് ഓ ഡോണല്‍ എന്നയാള്‍ ഫേസ് ബുക്കില്‍ കൂടി പോസ്റ്റ് ചെയ്ത വിവരം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

Scroll To Top