Wednesday September 20, 2017
Latest Updates

സൈനിക അട്ടിമറി: ടര്‍ക്കിയിലേയ്ക്ക് പോകരുതെന്ന് ഐറിഷ് അധികൃതര്‍

സൈനിക അട്ടിമറി: ടര്‍ക്കിയിലേയ്ക്ക് പോകരുതെന്ന് ഐറിഷ് അധികൃതര്‍

ഡബ്ലിന്‍:സൈനിക അട്ടിമറി നടന്നിരിക്കുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ ടര്‍ക്കിയിലേയ്ക്ക് യാത്ര പോകരുതെന്ന് ഐറിഷ് വിദേശകാര്യമന്ത്രാലയം അധികൃതര്‍. പല പൊതു ഇടങ്ങളും സൈന്യം കയ്യടക്കുകയും തലസ്ഥാനമായ അങ്കാറയില്‍ വെടിവെപ്പും മറ്റും നടക്കുകയും ചെയ്തതും അപകടഭീഷണിയുയര്‍ത്തുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.

ഇസ്താംബുളിലെ പാലങ്ങള്‍ സൈന്യം അടയ്ക്കുകയും എയര്‍പോര്‍ട്ടില്‍ തമ്പടിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ പ്രവേശിച്ച സൈന്യം, ആയുധങ്ങള്‍ കൈമാറാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

‘താറുമാറായിക്കിടക്കുന്ന ഭരണഘടന, മനുഷ്യാവകാശം, സ്വാതന്ത്ര്യം, നിയമം, സുരക്ഷ എന്നിവ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ അധികാരം സൈന്യം പിടിച്ചെടുത്തിരിക്കുന്നു.’ എന്ന പ്രസ്താവന സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ടിആര്‍ടിയിലൂടെ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Scroll To Top