Tuesday December 06, 2016
Latest Updates

അയര്‍ലണ്ട് ‘കുതിച്ചുയരുന്നത്’ നിര്‍ത്തണമെന്ന് സ്ഥാനമൊഴിയുന്ന സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ !

അയര്‍ലണ്ട് ‘കുതിച്ചുയരുന്നത്’ നിര്‍ത്തണമെന്ന് സ്ഥാനമൊഴിയുന്ന സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ !

ഡബ്ലിന്‍:അയര്‍ലണ്ട് സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നത്, അമിത ആത്മവിശ്വാസത്തിനും ഭാവിയിലേക്കു വേണ്ട ആസൂത്രണങ്ങളില്‍ പിഴവുകള്‍ ഉണ്ടാവുന്നതിനും കാരണമാവുമെന്ന് സ്ഥാനം ഒഴിയുന്ന സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍, പാട്രിക്ക് ഹോനോഹാന്റെ താക്കീത്. അടുത്ത കാലത്ത് ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ്, കണക്കുകളെ വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണെന്നും ഇത് കണ്ട് രാജ്യം സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്ന് കരുതരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ബജറ്റിന് മുമ്പ് ധനമന്ത്രി മൈക്കിള്‍ നൂനന് അയച്ച കത്തില്‍, ഐറിഷ് സമ്പദ് വ്യവസ്ഥ ഇപ്പോഴും ‘പ്രീ ക്രൈസിസ് പീക്കില്‍’ നിന്ന് അധികം അകലെ അല്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.ബഡ്ജറ്റ് നയങ്ങള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഇടവന്നതിന്റെ കാരണം ഇതാണ്. കോര്‍പ്പറേഷന്‍നികുതി വരുമാനത്തില്‍ താത്ക്കാലിക വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം നികുതികളില്‍ നിന്നുള്ള വരവ് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചു വരാത്തതാണെന്നും അവയുടെ പിന്‍ബലത്തില്‍, ദീര്‍ഘകാല ബജറ്റ് ബാദ്ധ്യതകള്‍ സൃഷ്ടിക്കരുതെന്നും പല വിദഗ്ധരും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്. 

ഇതു കൂടാതെ, രാജ്യാന്തര കടം വാങ്ങുന്നത് അടിയന്തരമായി നിര്‍്ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റിന് ആയിരിക്കണം രൂപം നല്‍കേണ്ടത് എന്ന് എക്കണോമിക്ക് യൂണിയനും ഐ എം എഫും മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്ന, അയര്‍ലണ്ടിന്റെ ഈ വര്‍ഷത്തെ ബജറ്റ് ഫിസക്കല്‍ നിയമങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നതാണോ എന്ന്, ഡിസംബറി്ല്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അറിയിക്കും.മാനദണ്‍ഡങ്ങള്‍ അനുസരിക്കാതെ സ്‌പെയിന്‍ അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരുന്നില്ല.

അയര്‍ലണ്ട് നേരിടാന്‍ സാമ്പത്തികപ്രതിസന്ധിയുടെ മുന്‍കാഴ്ച്ചയാണ് സെന്ട്രല്‍ ബാങ്ക് ഗവര്‍ണറുടെ പ്രസ്താവനയെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തി.








Scroll To Top