Monday December 05, 2016
Latest Updates

സൂക്ഷിച്ചില്ലെങ്കില്‍ അയര്‍ലണ്ട് വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വിദഗ്ദര്‍

സൂക്ഷിച്ചില്ലെങ്കില്‍ അയര്‍ലണ്ട് വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:സെന്‍ട്രല്‍ ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും ബാങ്കുകള്‍ പാലിക്കാത്ത പക്ഷം 2008ലെ പോലെ അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ വീണ്ടും തകര്‍ച്ചയെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സെന്‍ട്രല്‍ ബാങ്ക് ക്രെഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൂപര്‍വിഷന്‍ ഡയറക്ടര്‍ എഡ് സിബ്ലിയാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്.

2008ലെ പ്രതിസന്ധിയില്‍ നിന്നും പഠിച്ചില്ലെങ്കില്‍ വീണ്ടും അതാവര്‍ത്തിക്കുമെന്നും, ഇപ്പോള്‍ത്തന്നെ ബാങ്കുകള്‍ ആ പാഠങ്ങള്‍ മറക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പല ബാങ്കുകളും നിയന്ത്രണങ്ങളൊന്നുമില്ലാതെ വായ്പകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണ്. പല ലോണുകളും 90 ദിവസത്തിലേറെയായി തിരിച്ചടവ് മുടങ്ങിക്കിടക്കുകയുമാണ്. 45 ബില്ല്യണ്‍ യൂറോയോളം വരും ഇത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇവ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും സിബ്ലി കുറ്റപ്പെടുത്തി.

അതേസമയം ഇത്തരത്തില്‍ തിരിച്ചടയ്ക്കപ്പെടാത്ത ലോണുകളുടെ എണ്ണത്തില്‍ 2013 മുതല്‍ കുറവ് വരുന്നുണ്ട് എന്നത് നല്ല സൂചനയാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Scroll To Top