Tuesday December 06, 2016
Latest Updates

മൈക്കിള്‍ മാര്‍ട്ടിന്‍ വിടുന്നില്ല;’ഇടിച്ചു തകരരുതെന്ന് മുന്നറിയിപ്പ് ,ഫിയാന ഫാള്‍ നേതാവ് നല്‍കുന്നത് അയര്‍ലണ്ടിനുള്ള അപകട സൂചന തന്നെ

മൈക്കിള്‍ മാര്‍ട്ടിന്‍ വിടുന്നില്ല;’ഇടിച്ചു തകരരുതെന്ന് മുന്നറിയിപ്പ് ,ഫിയാന ഫാള്‍ നേതാവ് നല്‍കുന്നത് അയര്‍ലണ്ടിനുള്ള അപകട സൂചന തന്നെ

ഡബ്ലിന്‍:ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടിഷുകാരുടേത് ‘പിന്തിരിപ്പന്‍ ദേശീയത’യാണെന്ന വിമര്‍ശനവുമായി ഫിയനാഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ വീണ്ടും രംഗത്തെത്തി.കഴിഞ്ഞ ദിവസം അയര്‍ലണ്ട് വമ്പന്‍ സാമ്പത്തിക തകര്‍ച്ചയെ നേരിടുമെന്നവെളിപ്പെടുത്തലുമായെത്തിയ പ്രതിപക്ഷ നേതാവ് അയര്‍ലണ്ടിലെ സാമ്പത്തിക മേഖലയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.വികസന കുതിപ്പിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന പൊതു ധാരണയ്ക്ക് പകരം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പോലും വകയില്ലാതെ സാമ്പത്തികമായി വട്ടം കറങ്ങുകയാണ് അയര്‍ലണ്ട് എന്ന ധാരണയിലേയ്ക്ക് മൈക്കിള്‍ മാര്‍ട്ടിന്റെ തുറന്നു പറച്ചില്‍ രാജ്യത്തെ സാധാരണക്കാരെയും അമ്പരപ്പിലാഴ്ത്തി.ന്യൂനപക്ഷമായ എന്‍ഡ കെന്നി സര്‍ക്കാരിന്റെ പതനം ഒഴിവാക്കാന്‍ കാരണമാകുന്നത് മുഖ്യപ്രതിപക്ഷ കക്ഷിയായ ഫിയാനാ ഫാളിന്റെ നിഷ്‌ക്രീയ പിന്തുണയാണ്.രാജ്യത്തിന്റെ സാമ്പത്തിക നില തകരുന്ന ഘട്ടം വന്നാല്‍ പിന്തുണയെ കുറിച്ചുപോലും ആലോചിക്കാന്‍ ഫിയാന ഫാള്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍.

ഇന്നലെ മറ്റൊരു സെമിനാറില്‍ ബ്രെക്സിറ്റിനെ ‘സ്ലോ മോഷനിലുള്ള കാര്‍ അപകടം’ എന്നു വിശേഷിപ്പിച്ച മാര്‍ട്ടിന്‍, ഇതിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ രാജ്യം അടിയന്തര പദ്ധതികള്‍ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് ഏറ്റവും മോശമായി ബാധിക്കുന്ന ഐറിഷ് വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രെക്സിറ്റിനു ശേഷമുള്ള അഞ്ച് മാസങ്ങള്‍ക്കിടെ തന്നെ, അത് അയര്‍ലണ്ടിനെ മോശമായി ബാധിക്കുമെന്ന് തെളിഞ്ഞതായി മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. 20ാം നൂറ്റാണ്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ തങ്ങള്‍ പങ്കുചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം സംഭവിക്കുന്ന ഒന്നല്ല, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ബ്രെക്സിറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top