Monday October 23, 2017
Latest Updates

മെയ് രണ്ടാം വാരത്തില്‍ മൂന്നാം ലോക മഹായുദ്ധത്തിന് നാന്ദിയാകുമെന്ന് പ്രവചനം

മെയ് രണ്ടാം വാരത്തില്‍ മൂന്നാം ലോക മഹായുദ്ധത്തിന് നാന്ദിയാകുമെന്ന് പ്രവചനം

ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ?അതെയെന്നാണ് ദൈവ ദൂതനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളിന്റെ പുതിയ പ്രവചനം.ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തില്‍ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് വിശുദ്ധ നിരീക്ഷണം!

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടാകുമെന്നു പ്രവചിച്ച ഹൊരാസിയോ വില്ലേഗാസ് തന്നെയാണ് ഈ പ്രഖ്യാപനവും നടത്തിയിരിക്കുന്നത്.ട്രംപ് പ്രസിഡണ്ടാവുമെന്ന് ആദ്യമായി പ്രവചിച്ചയാള്‍ എന്ന നിലയിലാണ് ഇയാള്‍ പ്രശസ്തനായത്,ഇദ്ദേഹത്തിന്റെ ഏതാനും മറ്റ് പ്രവചനങ്ങളും ഫലിച്ചിട്ടുള്ളതാണത്രെ!.

യുഎസ് സിറിയയെ ആക്രമിക്കുമെന്നു ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.ഈ മാസം ആദ്യം അതു സംഭവിച്ചു.സിറിയയുടെ വ്യോമ കേന്ദ്രങ്ങളെയാണ് ട്രംപ് ആക്രമിച്ചത്.റക്ഷ്യ,ചൈന,നോര്‍ത്ത് കൊറിയ എന്നിവ ആപല്‍ക്കരമായ ആഗോള സംഘട്ടനത്തിനു വഴിതെളിക്കുമെന്നും പ്രവചനമുണ്ട്.

പരിശുദ്ധ കന്യാമറിയം ഫാത്തിമ ആറ് വ്യത്യസ്ത ഘട്ടങ്ങളിലാണ് പോര്‍ച്ചുഗലില്‍ പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കിയത്.ആദ്യ സന്ദര്‍ശനം 1917 മെയ് 13നായിരുന്നു.ഇതേ ദിവസമാവും ലോക മഹായുദ്ധം ഇനി തുടങ്ങുകയെന്നും ഇദ്ദേഹം പറയുന്നു.

റഷ്യ വിശ്വാസത്തിന്റെ ലോകത്തേക്ക് റക്ഷ്യ മടങ്ങിയില്ലെങ്കില്‍ ദൈവം അതിനെ തകര്‍ക്കുമെന്ന പ്രഖ്യാപനം അന്ന് ഉണ്ടായി.അത് ശരിയായി ഭവിച്ചില്ലേയെന്നു വില്ലേഗാസ് ഓര്‍മ്മിപ്പിക്കുന്നു.

അതുപോലെ മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കവും അടുത്ത നാല് ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കും ഒരു വര്‍ഷം യുദ്ധം നീണ്ടു നില്‍ക്കുമെന്നണ് വില്ലേഗാസ് കൂട്ടിച്ചേര്‍ക്കുന്നത്.

Scroll To Top