Saturday December 03, 2016
Latest Updates

ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകരരെ ആക്രമിച്ചു,രാജ്യം യുദ്ധ സന്നാഹത്തില്‍

ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകരരെ ആക്രമിച്ചു,രാജ്യം യുദ്ധ സന്നാഹത്തില്‍

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭാരത സൈന്യം തിരിച്ചടിച്ചെന്ന് കരസേന ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്. കഴിഞ്ഞ രാത്രിയാണ് പാക്ക് മണ്ണില്‍ കടന്ന് കരസേന ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടം പാക്കിസ്ഥാന് ഉണ്ടായിട്ടുണ്ടെന്നും രണ്‍ബീര്‍ സിംഗ് അറിയിച്ചു.

രാജ്യത്തെ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ സേനകളുടെ മേധാവിമാരും പ്രതിരോധ മന്ത്രിയും ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും യോഗത്തില്‍ പങ്കെടുത്തു.

നിയന്ത്രിത അളവില്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മിന്നലാക്രമണം.

ഭാരതത്തിന്റെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാന് വിവരം നല്‍കിയിരുന്നെന്ന് അറിയിച്ച രണ്‍ബീര്‍ എവിടെയാണ് ആക്രമണം നടത്തിയതെന്ന തരത്തിലുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല.

പാക്ക് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കിയാണോ സൈന്യം ആക്രമണം നടത്തിയതെന്ന കാര്യവും കരസേന സ്ഥിരീകരിച്ചില്ല. ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപും സ്ഥിരീകരിച്ചു.

ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമമെന്ന് കേന്ദ്ര സര്‍ക്കാരും സൈന്യവും വ്യക്തമാക്കിയിരുന്നു

Scroll To Top