Saturday December 03, 2016
Latest Updates

പാകിസ്താന്‍ ക്രിക്കറ്റ് വൈകാതെ അന്ത്യശാസം വലിക്കും: വഖാര്‍ യൂനസ്

പാകിസ്താന്‍ ക്രിക്കറ്റ് വൈകാതെ അന്ത്യശാസം വലിക്കും: വഖാര്‍ യൂനസ്

സിഡ്‌നി: ലോകടീമുകൾ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാട് തുടര്‍ന്നാല്‍ പാക് ക്രിക്കറ്റ് വൈകാതെ അന്ത്യശാസം വലിക്കുമെന്ന് മുന്‍ പാക് പേസ് ബൗളര്‍റും പരിശീലകനുമായ വഖാര്‍ യൂനസ്. ജൂനിയര്‍ തലത്തില്‍ ഇപ്പോള്‍ നല്ല കളിക്കാരില്ലെന്നും അന്താരാഷ്ട്ര മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ അധികം കളിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായതിനുശേഷം പാകിസ്താന്‍ ഒരു പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായിട്ടില്ല. കഴിഞ്ഞ വര്‍ഷം കെനിയ ഒരു ഹൃസ്വ പരമ്പര കളിച്ചു. ഈ വര്‍ഷം സിംബാബ്‌വെയെ കൊണ്ടുവരാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.

പാകിസ്താനിലെ ക്രിക്കറ്റ് അടിമുടി അഴിച്ചുപണിയേണ്ട കാലമായി. ലോകകപ്പ് നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ പാക് ക്രിക്കറ്റ് കാതങ്ങള്‍ പിറകിലാണ്. ബൗളിങ്ങിന്റെ കാര്യത്തില്‍ പ്രശ്‌നമില്ല. അഭിമാനാര്‍ഹമായ പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവച്ചത്. ബാറ്റിങ്ങാണ് പ്രശ്‌നം. 300 കൂടുതല്‍ റണ്ണെടുക്കാന്‍ പോന്ന വംബനടിക്കാർ വരേണ്ടിയിരിക്കുന്നു. മിസ്ബയും യൂനിസ് ഖാനും വിരമിച്ചാല്‍ വലിയൊരു ശൂന്യതയാണ് ഉണ്ടാവുകയെന്നും വഖാര്‍ പറഞ്ഞു.

പാക് സ്പിന്നര്‍ സയ്യിദ് അജ്മലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാതിരുന്ന ഐസിസിയുടെ നടപടിയേയും വഖാര്‍ ചോദ്യം ചെയ്തു.

Scroll To Top