Saturday May 27, 2017
Latest Updates

അയര്‍ലണ്ടുകള്‍ക്കിടയിലെ വിഭജന മതില്‍ പൊളിച്ചുമാറ്റും;ഐക്യം പടിവാതുക്കല്‍ ?

അയര്‍ലണ്ടുകള്‍ക്കിടയിലെ വിഭജന മതില്‍ പൊളിച്ചുമാറ്റും;ഐക്യം പടിവാതുക്കല്‍ ?

ബെല്‍ഫാസ്റ്റ്:പ്രൊട്ടസ്റ്റന്റ്ുകളെയും കാത്തലിക്കുകളെയും വിഭജിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മതില്‍ അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ പൊളിച്ചുനീക്കുമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് മന്ത്രി മേഗന്‍ ഫിയറോണ്‍. 2023ഓടെ മതില്‍ നീക്കെ ചെയ്യുമെന്ന് ഷിന്‍ ഫെന്‍ എം.എല്‍.എ ആയ ഫിയറോണ്‍വ്യക്തമാക്കി. നോര്‍ത്ത് ബെല്‍ഫാസ്റ്റില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. അയര്‍ലണ്ടുകളുടെ ഐക്യത്തിന് ഇത് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.

പ്രൊട്ടസ്റ്റന്റുകളും കാത്തലിക്കുകളും തമ്മില്‍ 30 വര്‍ഷത്തോളം നീണ്ട തര്‍ക്കത്തിനും അക്രമത്തിനും തടയിടാന്‍ 1998ലാണ് ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് നടപ്പിലാക്കുന്നത്. നിലവില്‍ 50 ബാരിയറുകള്‍, 39 മതിലുകള്‍, 11 ഗേറ്റുകള്‍ എന്നിവയാണ് ഇതിന്റെ ഭാഗമായി ഉള്ളത്.

Scroll To Top