Wednesday December 07, 2016
Latest Updates

നടത്തം ക്യാന്‍സറിനെ അകറ്റിനിര്‍ത്തുമെന്നു പുതിയ പഠനം

നടത്തം ക്യാന്‍സറിനെ അകറ്റിനിര്‍ത്തുമെന്നു പുതിയ പഠനം

ദിവസം ഒരു മണിക്കൂര്‍ നേരമെങ്കിലും നടക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരുന്നത് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍.

നടത്തത്തെ ആധാരമാക്കി നടത്തിയ പഠനത്തിലാണ് ഇത്തരം കണ്ടുപിടുത്തം ഉണ്ടായിരിക്കുന്നത്. രോഗം വരുന്നതിനു മുന്‍പേ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്ന മാര്‍ഗമാണ് ഇവിടെ പലരും സ്വീകരിക്കുന്നത്.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ ആര്‍ത്തവവിരാമത്തിനു ശേഷമുള്ള 73,615 സ്ത്രീകളെയാണ് ഉള്‍ക്കൊള്ളിച്ചത്. അതില്‍ 4,760 പേരില്‍ ചെറുപ്രായങ്ങളില്‍ തന്നെ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.
ദിവസം ഒരു മണിക്കൂര്‍ വീതമെങ്കിലുമുള്ള നടത്തം 14 ശതമാനത്തോളം രോഗസാധ്യത കുറയ്ക്കുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സംഘത്തിലെ 47 ശതമാനം സ്ത്രീകളുടെയും ആകെ വ്യായാമ മുറ നടത്തം മാത്രമായിരുന്നു. ഓട്ടവും നീന്തലും പോലുള്ള വ്യായാമമുറകളെക്കാളും പല സ്ത്രീകളും താല്പര്യപ്പെടുന്നത് നടത്തത്തിനും നൃത്തത്തിനുമൊക്കെയാണ്.

നടത്തം മാത്രം വ്യായാമ മുറ ആക്കിയിട്ടുള്ള സ്ത്രീകളില്‍ ആഴ്ച്ചയില്‍ 7 മണിക്കൂറുകള്‍ എങ്കിലും നടക്കുന്നവരില്‍ സ്തനാര്‍ബുധ സാധ്യത കുറയുന്നതായാണ് പഠനം തെളിയിച്ചിരിക്കുന്നത്.

ദിവസം ഒരു മണിക്കൂറെങ്കിലും കഠിന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ 25 ശതമാനത്തോളം രോഗസാധ്യതയില്‍ നിന്നും രക്ഷ നേടാമെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീയുടെ ഭാരമോ ശരീരത്തില്‍ നടത്തുന്ന ഹോര്‍മോണ്‍ തെറാപ്പികളോ ഒന്നും ഇതിന്റെ റിസള്‍ട്ടിനെ ബാധിക്കുന്നുമില്ല.ശാരീരിക വ്യായാമവും ആര്‍ത്തവവിരാമ ശേഷമുണ്ടാവുന്ന സ്തനാര്‍ബുധവും തമ്മിലുള്ള ബന്ധത്തെ റിസല്‍ട്ട് കൃത്യമായി പ്രതിപാദിക്കുന്നുണ്ടെന്ന് അറ്റ്‌ലാന്റയിലുള്ള അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ എപിഡമോളജിസ്റ്റ് അല്‍ഫ പടേല്‍ പറഞ്ഞു. കൂടുതല്‍ അധ്വാനിക്കുന്നതും വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും രോഗങ്ങളെ നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top