Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ചികിത്സ കാത്തു കഴിയുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലെത്തി

അയര്‍ലണ്ടില്‍ ചികിത്സ കാത്തു കഴിയുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലെത്തി

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സകാത്ത് കഴിയുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡി. നിലവില്‍ 530,000 രോഗികളാണ് ഇന്‍പേഷ്യന്‍്, ഒട്ട്പേഷ്യന്റ്, ഡേ കെയര്‍ എന്നിങ്ങനെ ചികിത്സ ലഭിക്കാനായി സര്‍ക്കാര്‍ ആശുപത്രികളുടെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളത്. ഈ പ്രശ്നം പരിഹരിക്കാനായി വര്‍ഷത്തില്‍ 50 മില്ല്യണ്‍ യൂറോ മുടക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ടിന്റെ (എന്‍.ടി.പി.എഫ്) കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം 430,000 രോഗികളാണ് ഒട്ട് പേഷ്യന്റ് വിഭാഗത്തില്‍ പരിശോധനയ്ക്കായി കാത്തു നില്‍ക്കുന്നത്. എക്കാലത്തെയും വലിയ വര്‍ദ്ധനവാണ് ഇത്. ഓരോ മാസവും രോഗികളുടെ എണ്ണം കൂടിവരികയുമാണ്. ഇതില്‍ 70,000ഓളം രോഗികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വെയ്റ്റിങ് ലിസ്റ്റിലാണ്. 39,000ഓളം പേര്‍ 15 മാസമായി വെയ്റ്റിങ് ലിസ്റ്റിലുണ്ട്. 15 മാസമാണ് പരമാവധി കാത്തിരിപ്പു സമയമായി സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

ഈ സ്ഥിതി തുടരുകയാണെങ്കില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ടെന്ന് ഫിയനാഫാള്‍ വക്താവ് ബില്ലി കെല്ലഹര്‍ വ്യക്തമാക്കി.

ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 32,000 പേരും, കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 25,000 പേരും, ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ 27,000 പേരും വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നാണ് കണക്ക്.

Scroll To Top