Thursday December 08, 2016
Latest Updates

വഹാബ് റിയാസിന്റെ ലോകകപ്പിലെ പ്രകടനം മറക്കാനാകാത്തത്: സച്ചിന്‍

വഹാബ് റിയാസിന്റെ ലോകകപ്പിലെ പ്രകടനം മറക്കാനാകാത്തത്: സച്ചിന്‍

മെല്‍ബണ്‍: പാക്കിസ്ഥാന്‍ പേസ് ബൗളര്‍ വഹാബ് റിയാസിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അഭിനന്ദനം. ഈ ലോകകപ്പില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന അവിസ്മരണീയ പ്രകടനമാണ് വഹാബ് കാഴ്ച്ചവെച്ചതെന്നും ഓസ്‌ട്രേലിയക്കെതിരെ നടന്ന ക്വാര്‍ട്ടറിലെ പ്രകടനം ഒരിക്കലും മറക്കാനാകില്ലെന്നും സച്ചിന്‍ പറഞ്ഞു.

കുമാര്‍ സംഗക്കാര, ടിം സൗത്തി, ബോള്‍ട്ട്, ഗുപ്റ്റില്‍, സ്റ്റാര്‍ക്, ഡിവില്ലിയേഴ്‌സ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു എന്നും സച്ചിന്‍ പറഞ്ഞു.

ലോകകപ്പ് ക്വാര്‍ട്ടറില്‍ വഹാബ് റിയാസിന്റെ പേസിനു മുന്നില്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റിങ് ലൈനപ്പ് പതറിയിരുന്നു. റിയാസിന്റെ ബൗണ്‍സറുകള്‍ക്കു മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന വാട്‌സന്‍ ഓസീസ് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ റിയാസിന്റെ പന്തില്‍ ഷെയ്ന്‍ വാട്‌സന്റെ ക്യാച്ച് രാഹത് അലി നിലത്തിട്ടില്ലായിരുന്നുവെങ്കില്‍ കളിയുടെ ഗതി മറ്റൊന്നായേനെ. മതസരത്തില്‍ ഒമ്പത് ഓവര്‍ എറിഞ്ഞ റിയാസ് രണ്ട് വിക്കറ്റും നേടിയിരുന്നു.

 

Scroll To Top