Saturday December 03, 2016
Latest Updates

ഇന്ധന ഉപഭോഗവും കൂടി,ഫോക്‌സ്‌വാഗന് പുതിയ പ്രതിസന്ധി 

ഇന്ധന ഉപഭോഗവും കൂടി,ഫോക്‌സ്‌വാഗന് പുതിയ പ്രതിസന്ധി 

ഡബ്ലിന്‍:ഫോക്‌സ്‌വാഗന് വീണ്ടും തിരിച്ചടി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കമ്പനികളുടെ ചില മോഡലുകള്‍ക്ക് പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കുറവ് മൈലൈജാണ് ലഭിച്ചതെന്ന് കമ്പനിയുടെ തന്നെ ഒരു ഉയര്‍ന്ന എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തല്‍. 

തങ്ങളുടെ വിവിധ മോഡലുകളില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് എമിഷന്‍ കുറച്ചുകാണിക്കുന്ന സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആയിരക്കണക്കിനു വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള 8,00,000 കാറുകളാണ് യൂറോപ്പില്‍ വിറ്റഴിച്ചത്. ലോകത്താകമാനം 11 മില്യന്‍ വാഹനങ്ങള്‍. 

ഫോക്‌സ്‌വാഗന്‍ പുറത്തിറക്കിയ പോളോ ടിഡിഐ ബ്ലൂമോഷന്‍ ഇന്ധനക്ഷമത കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കം ഈ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന മാര്‍ട്ടിന്‍ വിന്‍ഡര്‍കോണ്‍ തീരുമാനിക്കുകയുണ്ടായെന്ന് കമ്പനിവൃത്തങ്ങള്‍ വെളിപ്പെടുത്തി.പക്ഷെ ഇതിനും വളരെ മുമ്പ് തന്നെ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.


Scroll To Top