Tuesday December 06, 2016
Latest Updates

ഒറ്റയാനായി വി എസ്സ്,കൂടെ നിന്നവരും ഒറ്റി,പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കും?

ഒറ്റയാനായി വി എസ്സ്,കൂടെ നിന്നവരും ഒറ്റി,പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കും?


ആലപ്പുഴയില്‍ അവസാനത്തെ കൊടികയറ്റം (അതോ കൊടിയിറക്കമോ?)

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരം വെളുക്കും മുമ്പേ തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് ഒഴിഞ്ഞേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അന്തിമ തീരുമാനം പാര്‍ട്ടി നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടായിരുക്കുകയുള്ളെന്നും റിപ്പോര്‍ട്ടുണ്ട്.

വി എസ്സിനെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് പിണറായി വിഭാഗം ആവശ്യപ്പെടുന്നുണ്ട്.വി എസ്സിനോട് അനുകൂലമനോഭാവം ഉണ്ടായിരുന്നവര്‍ പോലും നിശബ്ദരായിരിക്കുന്ന കാഴ്ച്ചയാണ് സംസ്ഥാന സമ്മേളനത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.എന്‍ എ കൃഷണദാസിനെ പോലെ 
ഇതിനിടെ പാര്‍ട്ടിയുമായി ഈ നിലയില്‍ ഒത്തുപോവനാവില്ലയെന്ന് വി.എസ് വിശ്വസ്തരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പാര്‍ട്ടിയുമായി ധാരണയായില്ലെങ്കില്‍ തിങ്കളാഴ്ച്ച പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചേക്കും.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്കും മുമ്പാണ് വി.എസ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. പുറപ്പെടുന്നതിനു മുമ്പ് മകന്‍ അരുണ്‍ കുമാറുമായി വി.എസ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം സിപിഎമ്മിനെ വീണ്ടും കടുത്ത സമ്മര്‍ദത്തിലേക്കു തള്ളിവിട്ടു വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പൊതുചര്‍ച്ചയ്ക്കിടെ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷമായ ആരോപണങ്ങളില്‍ മനസുമടുത്താണ് അദ്ദേഹം വേദി വിട്ടിരുന്നത്

Scroll To Top