Sunday June 25, 2017
Latest Updates

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം പ്രമേയമായ സിനിമ വി എസ് അച്ചുതാനന്ദന്‍ തിയേറ്ററില്‍ പോയി കാണും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം പ്രമേയമായ സിനിമ വി എസ് അച്ചുതാനന്ദന്‍ തിയേറ്ററില്‍ പോയി കാണും

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സ്രിഷ്ടിച്ച ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കി മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന സിനിമ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തിയേറ്ററില്‍ പോയി കാണുമെന്ന് ഉറപ്പ് നല്‍കിയതായി അണിയറ പ്രവര്‍ത്തകര്‍.

ടി പി വയസ് 51, 51 വെട്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലാണുള്ളത്. ടി പിയുമായി രൂപസാദൃശ്യമുള്ള വടകര സ്വദേശി രമേശാണ് ചിത്രത്തില്‍ ടി പിയായി അഭിനയിക്കുന്നത്. ഒഞ്ചിയം, വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് സി പി എം കോണുകളില്‍ നിന്നും നേരത്തേ ഭീഷണികളുണ്ടായിരുന്നു. സി പി എം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പലതവണ ചിത്രീകരണം മാറ്റിവക്കുകയും ചെയ്തു. സംവിധായകനും നിരവധി തവണ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവില്‍ നിന്നു തന്നെ പിന്തുണ ലഭിച്ചിരിക്കുന്നത് അണിറപ്രവര്‍ത്തകരില്‍ ആവേശം നിറച്ചിരിക്കുന്നു.

 

Scroll To Top