Wednesday December 07, 2016
Latest Updates

കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയത് പിണറായിയുടെ പിന്തുണ ഇല്ലാതെയെന്ന് സൂചനകള്‍: ജയിച്ചത് വി എസ്സെന്ന് അനുയായികള്‍ 

കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയത് പിണറായിയുടെ പിന്തുണ ഇല്ലാതെയെന്ന് സൂചനകള്‍: ജയിച്ചത് വി എസ്സെന്ന് അനുയായികള്‍ 

ആലപ്പുഴ :സി പി എം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ എത്തിയത് ഇ പി ജയരാജനെ പിന്തള്ളിയെന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍.

സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി. ജയരാജനെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു.പിണറായി വിജയന്റെ പിന്തുണ ജയരാജനൊപ്പമായിരുന്നു.

എന്നാല്‍ കോടിയേരി മതിയെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.വി എസ് അച്യുതാനന്ദന്റെ അഭിപ്രായവും കേന്ദ്ര നേതാക്കള്‍ തേടിയിരുന്നുവത്രേ.

ഇ പി ജയരാജനെ യാതൊരു കാരണവശാലും സെക്രട്ടറിയാക്കരുത് എന്ന പിടിവാശി ഏറ്റവും അധികം ഉണ്ടായിരുന്നത് വി എസ്സിനായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്,ജയരാജന്‍ സെക്രട്ടറി ആയാല്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും പറയപ്പെടുന്നു. 

ഇതവഗണിച്ചും പിണറായി, ജയരാജന് പിന്തുണയുമായി തുടര്‍ന്നതിനെ തുടര്‍ന്നാണ് വി എസ് പാര്‍ട്ടി സമ്മേളനം വിട്ടത് എന്നാണ് പുതിയ ഭാഷ്യം.ജയരാജന്‍ സെക്രട്ടറി ആവില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മാത്രമാണ് വി എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് 
കാരണം അറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.

അന്തിമമായി ഇവിടെയും പിണറായി വിജയനെ വി എസ് തോല്‍പ്പിച്ചു എന്നാണ് വി എസ്സ് അനുകൂലികള്‍ അടക്കം പറയുന്നത്. 

Scroll To Top