Sunday December 11, 2016
Latest Updates

സി പി എമ്മില്‍ വീണ്ടു കലഹം,ബദല്‍ കുറിപ്പുമായി വി എസ് അച്യുതാനന്ദന്‍

സി പി എമ്മില്‍ വീണ്ടു കലഹം,ബദല്‍ കുറിപ്പുമായി വി എസ് അച്യുതാനന്ദന്‍

ആലപ്പുഴ :സി പി എമ്മില്‍ പുതിയ വിവാദ കൊടുങ്കാറ്റുയര്‍ത്തി വി എസ് അച്യുതാനന്ദന്‍ രംഗത്ത് .സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിനെതിരെ ബദല്‍ കുറിപ്പ് ഇതിനകം കേന്ദ്ര കമ്മിറ്റിയ്ക്ക് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ചു.സംസ്ഥാന സി പി എം സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ബദല്‍ കുറിപ്പില്‍ ഉള്ളത്.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും പ്രധാനമായത്.ബദല്‍ ടി പി വധക്കേസില്‍ പ്രതികളായ പി കെ കുഞ്ഞനന്തനും മനോജും വാതുറക്കുന്നത് ഭയന്നിട്ടാണ് പിണറായി വിജയന്‍ അവരെ ന്യായീകരികുന്നതെന്ന് വി എസ് .പാര്‍ട്ടി വിട്ടുപോകുന്നവരെ വകവരുത്തുന്നത് പാര്‍ട്ടി നയമാണോയെന്നും വി എസ് ചോദിച്ചു.

പാര്‍ട്ടി സഖാക്കളോടുള്ള പിണറായിയുടെ പെരുമാറ്റം അഹങ്കാരം ഉളവാക്കുന്നതാനെന്ന വി എസിന്റെ കുറിപ്പില്‍ ആരോപിക്കുന്നു.സംസ്ഥാനത്ത് തള്ളപ്പെട്ട കുറിപ്പിന്റെ പരിഭാഷ വി എസ് കാരാട്ടിന് സമര്‍പ്പിച്ചു.

ടി പി വധം,സെക്രട്ടരിയെട്റ്റ് ഉപരോധം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്യുന്ന വി എസ് എല്ലാതിനും പിണറായിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.പാര്‍ട്ടി സഖാക്കളെ അപകീര്‍ത്തിപ്പെടുത്തി ഒഴിവാക്കുന്നത് പോലെ മറ്റു ഘടക കക്ഷികളെയും സംസ്ഥാന നേതൃത്വം ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍ എസ് പി മുന്നണി വിടാന്‍ ഉണ്ടായ സാഹചര്യം വിവരിച്ച് വി എസ് ആരോപിക്കുന്നു.

Scroll To Top