Thursday December 08, 2016
Latest Updates

വി.എസ്.അച്യുതാനന്ദന്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു:പാര്‍ട്ടി വിടുമെന്ന് സൂചനകള്‍

വി.എസ്.അച്യുതാനന്ദന്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു:പാര്‍ട്ടി വിടുമെന്ന് സൂചനകള്‍

ആലപ്പുഴ:തനിക്കെതിരെയുള്ള പാര്‍ട്ടിയുടെ ക്രൂരമായ വിമര്‍ശനങ്ങളില്‍ മനം നൊന്ത് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു പുന്നപ്രയിലെ വീട്ടിലേയ്ക്ക് പോയി.ഇന്ന് രാവിലെ മുതല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വി എസ്സി നെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കെയാണ് ഈ സംഭവം

പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞാണ് അച്യുതാനന്ദന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് എന്ന് പറയപ്പെടുന്നു.1964 ല്‍ സി പി ഐ സമ്മേളനത്തില്‍ നിന്നും സി പി എം നേതാക്കള്‍ ഇറങ്ങി പോയതിനു സമാനമാണ് ഇതെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

സി പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങള്‍ ഔദ്യോഗിക പക്ഷം അക്കമിട്ടു നിരത്തിയാണ് വിഎസിനെ ആക്രമിക്കുന്നത്. നാലു ഭാഗങ്ങളിലായി 638 പേജുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ 54 പേജുകളിലാണ് വിഎസിനെതിരായ പരാമര്‍ശങ്ങളുള്ളത്.

മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ വിഎസ്സാണ് സമ്മേളന നഗരിയുടെ കൊടി ഉയര്‍ത്തിയത്.എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെ വിമര്‍ശിക്കാനുള്ള അവസരം ഒഴിവാക്കുകയെന്ന നിലയില്‍ അദ്ദേഹത്തെ പ്രസംഗിക്കുന്നതില്‍ നിന്ന് വിലക്കി.പിണറായിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിഎസ്സ് ഇതേരീതിയില്‍ മറുപടി കൊടുത്തതാണ് വിലക്കേര്‍പെടുത്താന്‍ കാരണമായത്.

വിഎസ്സിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പരസ്യമായി രേഖപെടുത്തിയതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പിണറായി പരസ്യപെടുത്തിയതില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ലെന്നാണ് കേന്ദ്ര നിലപാട്.

വിഎസ്സിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കാനാണ് പ്രായാധിക്യം ഉള്ളവരെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ വിഎസ്സിനെ പാനലില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം കേന്ദ്ര നേതൃത്വം തടയുവാനാണ് സാധ്യത.

പൊളിറ്റ്ബ്യൂറോ അംഗവും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായേക്കും എന്ന ധാരണയും ശക്തമായിട്ടുണ്ട്.ഇത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. കേന്ദ്രപ്രതിനിധികളാണ് കോടിയേരി ബാലകൃഷ്ണന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയത്. അവയ്‌ലബിള്‍ പൊളിറ്റബ്യൂറോ ഇത് ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുക്കുക. 16 വര്‍ഷത്തിനു ശേഷം പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടെയാണ് കോടിയേരിക്ക് നറുക്ക് വീഴുന്നത്.കോടിയേരിയ്‌ക്കെതിരെ ഏതെങ്കിലും തടസങ്ങള്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ഇ പി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തെത്തും.

Scroll To Top