Sunday May 27, 2018
Latest Updates

പിണറായിക്കെതിരെ വി എസ് വീണ്ടും :തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചനകള്‍

പിണറായിക്കെതിരെ വി എസ് വീണ്ടും :തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സൂചനകള്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ സി പി എമ്മില്‍ പടയൊരുക്കമെന്ന് റിപ്പോര്‍ട്ടുകള്‍. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. പിണറായി ഉണ്ടെങ്കില്‍ മാറി നല്‍ക്കുമെന്ന് വിഎസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചേക്കും.എന്നാല്‍ കോടിയേരിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയ്യാറാവണം എന്നാണു വി എസ്സിന്റെ മനസാക്ഷി സൂക്ഷിപ്പുകാര്‍ നല്കുന്ന സൂചന
നിയമസഭ തെരഞ്ഞെടുപ്പില്‍ വിഎസ് മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. വിഎസും പിണറായിയും മത്സരിക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകുമെന്നും കൂടാതെ ലാവലിന്‍ കേസില്‍ വിഎസിന് നിലപാട് മാറ്റേണ്ടി വരുമെന്നും കണ്ടാണ് വിഎസ് മാറിനില്‍ക്കുമെന്ന് അറിയിക്കുന്നത്

Scroll To Top