Monday December 05, 2016
Latest Updates

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം….

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം….

CPMചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം…ചേതനയില്‍ നൂറു നൂറു പൂക്കളായി പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥികള്‍.. നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ കൊയ്തു കൊണ്ടു പോയ ജന്മികള്‍ ചരിത്രമായി.

ഒരു പാട്ടാണ് ഇത്. ചലച്ചിത്ര ഗാനം.അറബിക്കഥ എന്ന സിനിമയില്‍ നിന്നും.അതിലെ വരികളിലൂടെ ഒന്ന് സൂക്ഷിച്ചു നോക്കൂ. പാവം സഖാക്കള്‍ വിയര്‍പ്പ് ചിന്തി നട്ടു നനച്ചു വളര്‍ത്തും. വിള പാകമാകുമ്പോള്‍ ജന്മികള്‍ വന്നു കൊയ്തു കൊണ്ടു പോകും.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല,എം വി രാഘവന്‍,കെ ആര്‍ ഗൌരിയമ്മ,എ പി അബ്ദുള്ളക്കുട്ടി, ഡോക്ടര്‍ കെ എസ് മനോജ്. ഇപ്പോള്‍ ഇതാ പുന്നപ്രയുടെയും വയലാറിന്റെയും ചരിത്രമുറങ്ങുന്ന വിപ്ലവമണ്ണില്‍ നിന്നും ചെഞ്ചോരയില്‍ നിന്നും ഉയര്‍ന്നു വന്ന പൂമരം സാക്ഷാല്‍ അച്യുതാനന്ദനന്‍ സഖാവും സി പി എമ്മിന്റെ പടി ഇറങ്ങുന്നുവോ?


ഇന്നലെ വരെ വയലായ വയലെല്ലാം വിതച്ച് വളമിട്ട് കൊയ്‌തെടുത്ത സാക്ഷാല്‍ വീരസഖാവ് പാര്‍ട്ടിക്ക് അന്യമാകുകയാണോ ?സൂചനകള്‍ അതാണ് നല്കുന്നത്.മൂര്‍ച്ചയുള്ള വാക്കും നാക്കുമല്ല പോരിന് വേണ്ടതെന്നു പല തവണ പലരും പറഞ്ഞിട്ടും ചേര്‍ച്ചയുള്ള മാനസങ്ങള്‍ ആലപ്പുഴ സമ്മേളനത്തിലും ഉണ്ടാവുന്നില്ല!

പക്ഷേ ഒരു കാര്യം ഉറപ്പാണ്,ജന്മിമാരുടെ പറമ്പിലേയ്ക്ക് ‘മൂത്ത സഖാവിനെ’ആരും കൈപിടിച്ചു കൊണ്ട് പോകാന്‍ സാധ്യതയില്ല.ഒരു ഉപകാരവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധ്യതയില്ലാത്ത ഒരു പ്രസ്ഥാനമാണ് അദ്ദേഹമെന്ന് പിണറായി വിജയന്‍ വരെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് ഇനി അദ്ദേഹത്തെ ആര് കൂടെ കൂട്ടാന്‍?

എന്തായാലും ഡല്‍ഹിയില്‍ നിന്നെത്തിയ കാരാട്ട് സഖാവ് ഈ പുകിലൊന്നും അറിഞ്ഞിട്ടില്ലാത്രേ. അച്യുതാനന്ദനന്‍ സഖാവ് എഴുതിയ കത്തും കണ്ടില്ല,പിണറായി സഖാവ് മൂത്ത സഖാവിനെ ഭീഷണിപെടുത്തിയതും അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ പ്രശ്‌നം തീരില്ലല്ലോ?സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നതല്ലേയുള്ളൂ.ഇനിയുണ്ടല്ലോ ദിവസങ്ങള്‍?

ആലപ്പുഴയിലും പുന്നപ്രയിലും കുട്ടനാട്ടിലും വളരുന്ന നെല്ലിനാണോ കണ്ണൂരും,പിണറായിലും ചെറുകുന്നിലും വളരുന്ന നെല്ലിനാണോ വിളയും വിലയും കൂടുതലെന്ന് നോക്കി നാം കാത്തിരിക്കുക തന്നെ !

ആര്‍ .സി 

Scroll To Top