Saturday December 03, 2016
Latest Updates

മാണി നരകത്തില്‍ പോകുമെന്ന് വിഎസ്; അന്ത്യക്രിസ്തുവാണ് വിഎസ് എന്ന് മാണി

മാണി നരകത്തില്‍ പോകുമെന്ന് വിഎസ്; അന്ത്യക്രിസ്തുവാണ് വിഎസ് എന്ന് മാണി

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എസ്. ശര്‍മ്മയാണ് പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടത്.

മാണിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. എന്നാല്‍ ഒരു ഇടപെടലുകളും നടത്തുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണമാണ് നടക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന് മറുപടി നല്‍കി.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാണിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും അഴിമതി നടത്തിയ മന്ത്രി കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നും വിഎസ് പറഞ്ഞു. കെടാത്ത തീയും ചാകാത്ത പുഴുക്കളും ഉള്ള നരകത്തിലേക്ക് മാണി പോകുമെന്നും ബൈബിള്‍ വാചകം കടമെടുത്ത് വിഎസ് പറഞ്ഞു.’ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ട്ടപ്പെടുത്തിയാല്‍ എന്ത് ഫലം’ എന്ന് വി എസ് ,കെ എം മാണിയോട് ചോദിച്ചു 

അതേസമയം വിഎസിനെതിരെ മാണിയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ചെകുത്താന്‍ വേദമോതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നതെന്ന് മാണി പറഞ്ഞു. വിഎസിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ തനിക്ക് അന്ത്യക്രിസ്തുവിനെ ഓര്‍മ്മ വരുന്നുവെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Scroll To Top