Saturday December 10, 2016
Latest Updates

വി എസ്സിന്റെ കുറിപ്പ് കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി,വീണ്ടും അപഹാസ്യനായി പ്രതിപക്ഷ നേതാവ് 

വി എസ്സിന്റെ കുറിപ്പ് കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി,വീണ്ടും അപഹാസ്യനായി പ്രതിപക്ഷ നേതാവ് 

ന്യൂഡല്‍ഹി: വിഎസ് അച്യൂതാനന്ദന്റെ കത്ത് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. ടിപി കേസിലെതടക്കം സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് സമര്‍പ്പിച്ച കത്താണ് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയത്.കേരളത്തിലെ പാര്‍ട്ടി നേതൃത്വം ജനാധിപത്യനടപടി ക്രമമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍ ആരോപിച്ചിരുന്നു.

ഫലത്തില്‍ കേന്ദ്രക്കമ്മിറ്റിയും വി എസ്സിനെ കൈവിടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു എന്നതിന്റെ സൂചനകളാണ് കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ നല്‍കുന്നത് 

അതേസമയം ആലപ്പുഴയില്‍ നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിനിടെ വിഎസ് വേദിവിട്ട് പുറത്ത് പോയത് സംബന്ധിച്ചുള്ള തീരുമാനം പിബി കമ്മീഷന്‍ എടുക്കും. വിഎസിനെതിരായ പ്രമേയം കമ്മീഷന്‍ പരിശോധിക്കുമെന്നും പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ വിഎസ് തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് പിന്നീട് പ്രതീകരിക്കുമെന്ന് വി എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Scroll To Top