Saturday July 22, 2017
Latest Updates

വി.എസ് അച്യുതാനന്ദന് വീട്ടില്‍ കൊണ്ടുപോയി പണം കൊടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി 

വി.എസ് അച്യുതാനന്ദന് വീട്ടില്‍ കൊണ്ടുപോയി പണം കൊടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി 
ആലപ്പുഴ: വി.എസ് അച്യുതാനന്ദന് വീട്ടില്‍കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപ  കൊടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ‘തെരുവിലുള്ളവര്‍ ചോദിക്കുമ്പോള്‍ കണക്കുപറയാന്‍ അവരുടെ ചെലവിലല്ല ഞാന്‍ താമസിക്കുന്നത്, സ്വന്തം വീട്ടിലെ അഴിമതി വി.എസ് ആദ്യം അവസാനിപ്പിക്കണം’, വെള്ളാപ്പള്ളി പറഞ്ഞു. 
‘കൂടെ നില്‍ക്കുന്ന എം.എല്‍.എ.മാര്‍ക്കുവേണ്ടിയാണ് വി.എസ് പണം ആവശ്യപ്പെട്ടത്. രസീത് പോലും ഇല്ലാതെ വാങ്ങിയ ഈ തുകയെങ്ങനെ സംഭാവനയാവും. പോരാത്തതിന് കൂടെ നില്‍ക്കുന്നവര്‍ക്കുവേണ്ടി വി.എസ്. ജോലിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് വി.എസ് ടി.കെ. പളനിക്കെതിരെ നീക്കം നടത്തിയത്. ഇങ്ങനെ വി.എസ്. ആവശ്യപ്പെട്ട വ്യക്തിക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്‌’വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളുമെന്ന് വി.എസ് പ്രതികരിച്ചു
Scroll To Top