Sunday July 23, 2017
Latest Updates

ആദ്യ വോട്ടവകാശം വിനിയോഗിച്ചത് ദ്വീപ് നിവാസികള്‍

ആദ്യ വോട്ടവകാശം വിനിയോഗിച്ചത് ദ്വീപ് നിവാസികള്‍

ഗോള്‍വേ :ആദ്യ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ഭാഗ്യം ഇത്തവണയും ദ്വീപ് നിവാസികള്‍ക്ക്. പൊതു തെരഞ്ഞെടുപ്പില്‍ വെസ്റ്റ് കോസ്റ്റ് ദ്വീപ് നിവാസികള്‍ ഇന്നലെ തന്നെ വോട്ടു ചെയ്തു.
ആരന്‍ ദീപിലെ പോളിങ് സ്‌റ്റേഷനിലായിരുന്നു വോട്ട്. ഡൊണേഗല്‍,മേയോ, ഗോള്‍വേ എന്നീ കൌണ്ടികളോട് ചേര്‍ന്നുള്ള ദ്വീപ് സമൂഹങ്ങളിലെ 2,000 പേര്‍ക്ക് പൊതു തെരഞ്ഞെടുപ്പില്‍ ഇന്നലെ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നു.
ആരന്‍ മഹര്‍,തൊറായി,എന്നിസ് പൊ ഫൈന്‍,ഗബ്ല, എന്നിസ് ഫ്രീ എന്നീ അഞ്ച് ദ്വീപുകളില്‍ നിന്ന് 751 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ഇതില്‍ 516 പേര്‍ ആര്യന്‍ മഹറില്‍ നിന്നുള്ളവരാണ്.ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. എന്നിസ്ഫ്രിയില്‍ നാല് പേര്‍മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്.ക്ലെയര്‍ ഐലണ്ട് 121,എന്നിസ് ബിഗില്‍ 29, എന്നിസ് ട്രങ്ക് 50, എന്നിസ് മോര്‍ 654 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്. ബാലറ്റ് പെട്ടികള്‍ ഗാര്‍ഡയുടെ കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്

Scroll To Top