Tuesday October 16, 2018
Latest Updates

മലയാളികളായ ഐറിഷ് പൗരന്മാരുടെ പേര് ഡബ്ലിനില്‍ പലയിടത്തും വോട്ടര്‍ ലിസ്റ്റില്‍ ഇല്ലെന്ന് പരാതി,പട്ടികയില്‍’ P ‘എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം 

മലയാളികളായ ഐറിഷ് പൗരന്മാരുടെ പേര് ഡബ്ലിനില്‍ പലയിടത്തും വോട്ടര്‍ ലിസ്റ്റില്‍ ഇല്ലെന്ന് പരാതി,പട്ടികയില്‍’ P ‘എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം 

ഡബ്ലിന്‍ :മെയ് 25 ന് നടക്കുന്ന ഹിതപരിശോനയില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ?ഐറിഷ് പൗരന്മാരായ മലയാളികളില്‍ ഭൂരിപക്ഷവും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ലോക്കല്‍ ഇലക്ഷനില്‍ വോട്ടു ചെയ്തവരാണ്.എന്നാല്‍ അത് കൊണ്ട് മാത്രം മേയ് 25 ന്റെ റഫറണ്ടത്തില്‍ നിങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കണമെന്നില്ല.

ആദ്യം നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിക്കൂ..
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പലരുടെയും പേര് പുതിയ വോട്ടര്‍ പട്ടികയിലില്ല എന്ന പരാതി വ്യാപകമാണ്.വോട്ടര്‍ പട്ടിക ഓരോ വര്‍ഷവും പുതുക്കുന്നതിനാലാണിത്. പേര് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
http://www.checktheregister.ie/PublicPages/Default.aspx?uiLang= എന്ന വെബ് സൈറ്റില്‍ പരിശോധന നടത്താം.

നിങ്ങള്‍ ഐറിഷ് സിറ്റിസണ്‍ ആയി തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഇലക്ഷന്‍ റ്റൈപ്പ് ‘P’എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും (Resident Irish Citizen)അഥവാ ലോക്കല്‍ ഇലക്ഷന് മാത്രമേ അര്‍ഹതയുള്ളൂവെങ്കില്‍ ‘L ‘എന്നായിരിക്കും ഇലക്ഷന്‍ ടൈപ്പ് രേഖപ്പെടുത്തിയിട്ടുണ്ടാവുക.

നിങ്ങള്‍ ഐറിഷ് സിറ്റിസണ്‍ഷിപ്പ് ഉള്ളയാള്‍ ആയിട്ടും ”L ‘എന്ന ഇലക്ഷന്‍ ടൈപ്പില്‍ ആണ് നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ വോട്ട് ചെയ്യണമെങ്കില്‍ മേയ് 8 ന് ചൊവ്വാഴ്ചയ്ക്ക് മുമ്പായി വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണം.പൂരിപ്പിച്ച ഫോമുകള്‍ നഗരസഭാ/ കൗണ്ടി കൗണ്‍സില്‍ ഓഫിസുകളില്‍ നേരിട്ട് നല്കുന്നവര്‍ക്കാണ് മെയ് 8 വരെ അവസരം ഉള്ളത്.പോസ്റ്റലിലാണ് അപേക്ഷ അയയ്ക്കുന്നതെങ്കില്‍ അവ ഏപ്രില്‍ 28 ശനിയാഴ്ചയ്ക്ക് മുമ്പ് അതാത് ഓഫിസുകളില്‍ ലഭിച്ചിരിക്കണം.

ഇതു വരെ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി മെയ് 8 വരെ റജിസ്റ്റര്‍ ഓഫ് ഇലക്ടററുടെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. റജിസ്റ്റര്‍
ചെയ്യാനായി http://www.checktheregister.ie/appforms/RFA2_English_Form.pdf   എന്ന ലിങ്കില്‍ കയറി ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഗാര്‍ഡ സ്റ്റേഷനില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റാഫിനെ കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച ശേഷം ബന്ധപെട്ട സിറ്റി / കൌണ്ടി കൌണ്‍സിലില്‍ എത്തിക്കുക.വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ലോക്കല്‍ അതോറിറ്റിയില്‍ ഫോണ്‍ ചെയ്ത് ആവശ്യമെങ്കില്‍ ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതുമാണ് വോട്ടിംഗ് സാധ്യത ഉറപ്പിക്കാവുന്നതാണ്.

നിങ്ങള്‍ അടുത്തിടെ താമസം മാറിയ ആളാണോ?എങ്കില്‍ തൊട്ടു താഴെയുള്ള ലിങ്കില്‍ പരിശോധിക്കുക.
http://www.checktheregister.ie/PublicPages/Default.aspx?uiLang=

നിങ്ങള്‍ മുന്‍പ് റജിസ്റ്റര്‍ ചെയ്തതിലെ തെറ്റുകള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തൊട്ടു താഴെയുള്ള ലിങ്കില്‍ പരിശോധിക്കുക.http://www.checktheregister.ie/appforms/RFA1_English_Form.pdf
ഡബ്ലിന്‍ സിറ്റി ഇലക്ട്രറല്‍ റജിസ്റ്ററില്‍ നിന്നും ഈ വര്‍ഷം ഇതേ വരെ മാത്രം 2,730 പേരെ നീക്കം ചെയ്യപ്പെട്ടെന്ന് കണക്കുകള്‍. മെയ് മാസം നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന ആളുകള്‍ രജിസ്റ്ററില്‍ പേരുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മാസം പേരുള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയവരില്‍ ചിലരുടെയെങ്കിലും പേരുകള്‍ ഇനിയും ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഏപ്രില്‍ അവസാന ആഴ്ചയ്ക്ക് മുമ്പേ അവ ഉള്‍പ്പെടുത്തിയേക്കും.എങ്കിലും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതിയ്ക്ക് മുമ്പേ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

2015 നെ അപേക്ഷിച്ച് 2018 ല്‍ ഉണ്ടായ വന്‍ വര്‍ദ്ധന ആശങ്കയുളവാക്കുന്നതായി ഫിനഗേല്‍ കൗണ്‍സിലര്‍ നോവെല്‍ റോക്ക് പറഞ്ഞു.

ഓരോ വര്‍ഷവും രജിസ്റ്റര്‍ പുതുക്കപ്പെടാറുണ്ട്. രജിസ്റ്റര്‍ പരിശോധിക്കാത്ത ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെട്ടേക്കാം.ലൂക്കന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ലോക്കല്‍ ഇലക്ഷനില്‍ വോട്ട് ചെയ്ത ഐറിഷ് പൗരന്മാരായ മലയാളികള്‍ക്ക് റഫറണ്ടത്തിന്റെ വോട്ടര്‍ രജിസ്റ്ററില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ഐറിഷ് പൌരന്മാരായ മലയാളികള്‍ വോട്ട് ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ്

ഐറിഷ് മലയാളി ന്യൂസ്

Scroll To Top