Thursday December 08, 2016
Latest Updates

ദ്വീപുകളില്‍ 70 % വരെ പോളിംഗ് 

ദ്വീപുകളില്‍ 70 % വരെ പോളിംഗ് 

ഗോള്‍വേ: ഹിതപരിശോധനയില്‍ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു. വന്‍കരയില്‍ വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെ മാത്രമാണ് ആരംഭിച്ചതെങ്കിലും അനുബന്ധ ദ്വീപുകളില്‍ ഇന്നലെയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.

അയര്‍ലണ്ടിന്റെ 12 അനുബന്ധ ദ്വീപുകളിലായി 2,000 ആളുകള്‍ക്കാണ് ഇന്നലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നത്. മോശം കാലാവസ്ഥയിലും ബാലറ്റ് പെട്ടികള്‍ കൃത്യസമയത്തു തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ഇവിടങ്ങളിലെ വോട്ടെടുപ്പ് നേരത്തെയാക്കിയത്.
ഐനിഷ്‌ബോഫിനില്‍ 70% ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി പ്രസീഡിങ്ങ് ഓഫീസര്‍ അഗസ്റ്റിന്‍ കോയിന്‍ പറഞ്ഞു. പതിഞ്ഞ തുടക്കമായിരുന്നെങ്കിലും വൈകീട്ട് ആറുമണിയോടെ കാര്യങ്ങള്‍ മെച്ചെപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. ദ്വീപുകളില്‍ കാര്യമായ പ്രചരണങ്ങളൊന്നും തന്നെ നടന്നിരുന്നില്ലെങ്കിലും ആളുകള്‍ സ്വമേധയാ വോട്ട് രേഖപ്പെടുത്തുന്നതിനായി മുന്നോട്ടു വരികയായിരുന്നു.
മറ്റൊരു ദ്വീപായ ഐനിഷ്തുര്‍ക്കില്‍ 46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ദ്വീപില്‍ വോട്ടിനായി പേര് രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗവും വന്‍കരയിലേക്ക് താമസം മാറിയ സാഹചര്യത്തില്‍ ഇത് മികച്ച പോളിങ്ങ് ശതമാനം തന്നെയാണെന്ന്
പ്രസീഡിങ്ങ് ഓഫീസര്‍ ബെര്‍നാഡ് ഹീനി വിലയിരുത്തി. ഇന്നലെ വൈകീട്ട് മുതല്‍ ഡബ്‌ളിന്‍ എയര്‍പോര്‍ട്ടില്‍ വോട്ടു ചെയ്യാന്‍ തിരിച്ചെത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Scroll To Top