Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ കഴിഞ്ഞ മാസം വരെ സിറ്റിസണ്‍ഷിപ്പ് ലഭിച്ചവര്‍ക്കും വോട്ടു ചെയ്യാം:രജിസ്‌ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 9

അയര്‍ലണ്ടില്‍ കഴിഞ്ഞ മാസം വരെ സിറ്റിസണ്‍ഷിപ്പ് ലഭിച്ചവര്‍ക്കും വോട്ടു ചെയ്യാം:രജിസ്‌ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 9

ഡബ്ലിന്‍ :ആയിരക്കണക്കിന് മലയാളികള്‍ ഐറിഷ് പൗരന്‍മാരായി കഴിഞ്ഞു.ഈ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള പൊതു തിരഞ്ഞെടുപ്പ് ഫെബ്രുവരി 26ന് നടത്തപ്പെടുകയാണ്.ആസന്നമായ ഐറിഷ് പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഫെബ്രുവരി 9 ന് മുമ്പ് സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.സപ്ലിമെന്ററി വോട്ടര്‍ലിസ്റ്റില്‍ പേര്‍ ചേര്‍ക്കേണ്ട എല്ലാവരും ഗാര്‍ഡയെ കൊണ്ട് അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ആഴ്ച്ചയിലേയ്ക്ക് കടന്നതോടെ ജനങ്ങളോട് തങ്ങളുടെ പേര് ഇലക്ടറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷന്‍ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.www.checktheregister.ie/PublicPages/Default.aspx?uiLang=

ഇതേ വരെ അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ലോക്കല്‍ പോസ്‌ററ് ഓഫീസ്, ലൈബ്രറി, എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന/ അഥവാ താഴെകാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത RFA 2 ഫോം ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം,പക്ഷേ പൂരിപ്പിച്ച അപേക്ഷകള്‍ താങ്കളുടെ ലോക്കല്‍ കൌണ്‍സില്‍ ഓഫിസില്‍ ഫെബ്രുവരി 9 ന് മുമ്പ് എത്തിച്ചിരിക്കണം.Click here to download form RFA2.

കഴിഞ്ഞ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ വോട്ടു രജിസ്റ്റര്‍ ചെയ്ത ശേഷമാണ് നിങ്ങള്‍ക്ക് ഐറിഷ് സിറ്റിസണ്‍ഷിപ്പ് ലഭിച്ചിട്ടുള്ളതെങ്കില്‍ Click here to download form RFA5. എന്ന ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന RFA3 ഫോമാണ് ഉപയോഗിക്കേണ്ടത്.Click here to download form RFA3.

2015 സെപ്റ്റംമ്പര്‍ ഒന്നു മുതലെങ്കിലും സ്ഥിരതാമസക്കാരായ ഐറിഷ് / ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും 2016 ഫെബ്രുവരി 1 നോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായ ഐറിഷ് പൗരന്മാര്‍ക്കും വോട്ട് ചെയ്യാം.

Scroll To Top